Monday, May 25th, 2020

ദിലീപ് നേരിട്ട നടിയെ ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം

കൊച്ചിയിലെ 'മഴവില്ലഴകില്‍ അമ്മ' എന്ന താരനിശക്കിടെ ദിലീപ് നേരിട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപ്പത്രത്തിലുള്ളത്.

Published On:Nov 25, 2017 | 11:52 am

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപ്പത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പ് തന്നെ ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുറ്റപ്പത്രത്തില്‍ പറയുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത് നടിയുടെ സഹോദരനാണ്. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്റെ മൊഴി. പിന്നീട് പള്‍സര്‍ സുനി ദിലീപിനയച്ച കത്തും കൂടി ലഭിച്ചതോടെ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുകയായിരുന്നു.
കൊച്ചിയിലെ ‘മഴവില്ലഴകില്‍ അമ്മ’ എന്ന താരനിശക്കിടെ ദിലീപ് നേരിട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപ്പത്രത്തിലുണ്ട്. കാവ്യ മാധവെനെക്കുറിച്ച് നടി ചില കാര്യങ്ങള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്ന് കാവ്യ ദിലീപിനോടും നടന്‍ സിദ്ദിഖിനോടും വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ട് ക്ഷുഭിതനായ ദിലീപ് പരിപാടിക്കിടെ നടിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. നടന്‍ സിദ്ദിഖ് ഇതിന് ദൃക് സാക്ഷിയാണ്. സിദ്ദിഖും നടിയെ വിളിച്ച് ഇത്തരം കാര്യങ്ങള്‍ ഇനി പറയരുതെന്ന് താക്കീത് ചെയ്തിരുന്നു എന്നും കുറ്റപ്പത്രത്തില്‍ പറയുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 2
    4 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 3
    5 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 4
    7 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    7 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 6
    7 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 7
    8 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 8
    23 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 9
    24 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം