Sunday, May 31st, 2020

ഗര്‍ഭകാലത്തെ അമിതവണ്ണം പരിഹരിക്കാന്‍

ഗര്‍ഭകാലത്ത് തടി കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവണ്ണം ഉണ്ടാകാന്‍ ഇടയാക്കരുത്

Published On:Nov 6, 2019 | 9:25 am

ഗര്‍ഭകാലത്തെ അമിതവണ്ണം എല്ലാ സ്ത്രീകളുടേയും പ്രശ്‌നമാണ്. അമിത വണ്ണം അമ്മയുടെ ആരോഗ്യത്തെ പോലും പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഗര്‍ഭകാലത്ത് തടി കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവണ്ണം ഉണ്ടാകാന്‍ ഇടയാക്കരുത്. ശ്രദ്ധിക്കേണ്ടത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഗര്‍ഭകാലത്ത് ശ്രദ്ധിക്കണം എന്ന് നോക്കാം
പലപ്പോഴും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഒലീവ് ഓയില്‍ ബട്ടര്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വെളിച്ചെണ്ണ പോലെ കൊഴുപ്പ് കൂടിയ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തിന് കാരണമാവുന്നു. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഇത്തരം ഉത്പ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം നല്ലതു പോലെ കഴിക്കേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍ വാരിവലിച്ചു കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തില്‍ പ്രോട്ടീന്റേയും വിറ്റാമിന്റേയും അളവ് കുറക്കരുത്. ഗര്‍ഭകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കാന്‍ പാടില്ല. പഴങ്ങളും ജ്യൂസും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇത് അമിതവണ്ണമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഹായിക്കുന്നുണ്ട്. കൂടാതെ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് ആവശ്യത്തിന് മാത്രം ആക്കുക. ഉപ്പ് കൂടുതല്‍ കഴിക്കാന്‍ പാടുള്ളതല്ല. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌