Wednesday, February 19th, 2020

ഡയപ്പര്‍ റാഷ് എങ്ങനെ പരിഹരിക്കാം?…

ഡയപ്പര്‍ റാഷ് കണ്ടാല്‍ പിന്നെ കുഞ്ഞിന് ഒരു കാരണവശാലും ഡയപ്പര്‍ ധരിപ്പിക്കരുത്

Published On:Feb 6, 2018 | 12:06 pm

കുട്ടികളില്‍ കാണുന്ന പ്രശ്‌നമാണ് ഡയപ്പര്‍ റാഷ്. കുട്ടികളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിന്റെ ഭാഗത്ത് ചുവന്ന തടിപ്പുകള്‍ ഉണ്ടാക്കുന്നു. ആദ്യം ഇതിന്റെ ഭാഗമായി ചുവന്ന നിറത്തിലുള്ള കുരുക്കളാണ് ഉണ്ടാവുന്നത്. പിന്നീട് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നു, ഇതാണ് ഡയപ്പര്‍ റാഷ്. ഡയപ്പര്‍ റാഷ് കണ്ടാല്‍ പിന്നെ കുഞ്ഞിന് ഒരു കാരണവശാലും ഡയപ്പര്‍ ധരിപ്പിക്കരുത്. കാരണം കുഞ്ഞിന് ഇത് ആരോഗ്യപ്രശ്‌നവും അസ്വസ്ഥതയും ഉണ്ടാക്കും.
കുഞ്ഞിന്റെ ആരോഗ്യകാരത്തില്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതാണ്. അതു കൊണ്ടു തന്നെ ഡയപ്പര്‍ വാങ്ങിക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കണം. കൂടാതെ മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പറുകള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കുഞ്ഞിന്റെ കാലുകള്‍ക്കിടയിലാണ് ഡയപ്പര്‍ റാഷ് കാണുന്നതെങ്കില്‍ ഡയപ്പര്‍ മുറുക്കിക്കെട്ടുന്നത് മൂലമാണ് ഇത്തരത്തില്‍ ഉണ്ടാകുന്നതെന്ന് മനസിലാക്കാം. കുട്ടികളിലെ ഡയപ്പര്‍ റാഷ് പരിഹരിക്കാന്‍ ചില വഴികളുണ്ട്.
ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കുട്ടികളിലെ ഡയപ്പര്‍ റാഷിന് ഉത്തമ പരിഹാരം നല്‍കുന്ന ഒന്നാണ്. ഇത് കുഞ്ഞിന്റെ ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നു. അതുപോലെ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്. വെളിച്ചെണ്ണ അല്‍പം എടുത്ത് റാഷസ് ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ഇത് റാഷസ് മാറ്റുന്നു. അല്‍പം കറ്റാര്‍ വാഴ നീര് എടുത്ത് ഇത് ഡയപ്പര്‍ റാഷ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ തരത്തിലും കുട്ടികളില്‍ ഉണ്ടാവുന്ന ചര്‍മ്മ അലര്‍ജിയെ ചെറുക്കുന്നു.
ഡയപ്പര്‍ റാഷ് ഉള്ള സ്ഥലങ്ങളില്‍ അല്‍പം മുലപ്പാല്‍ തേച്ച് പിടിപ്പിക്കുന്നതും ഗുണം ചെയ്യും. ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഏറ്റവും മികച്ച വഴിയാണിത്. ഡയപ്പര്‍ കുട്ടിക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നതെങ്കില്‍ ഡയപ്പര്‍ ഉപയോഗിക്കുന്നതിനു പകരം തുണി ഉപയോഗിക്കാം. ഇത് കുട്ടികളില്‍ അസ്വസ്ഥത ഉണ്ടാക്കില്ല, കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കില്ല. കുട്ടികളെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നത് ഡയപ്പര്‍ റാഷ് പോലുള്ള പ്രശ്നങ്ങള്‍ക്ക് വളരെയധികം പരിഹാരം നല്‍കുന്നു. ഇളം ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഫംഗസ് അണുബാധയേയും ഇല്ലാതാക്കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    2 hours ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു