Wednesday, May 27th, 2020

പ്രമേഹം നിയന്ത്രിക്കാന്‍ ഈ വഴികള്‍

പ്രമേഹരോഗികളില്‍ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനം പരിശോധിക്കണം

Published On:Nov 11, 2019 | 9:35 am

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനാവാതെ വരുന്നതാണ്. കഠിനമായ ക്ഷീണം, ശരീരഭാരം കുറയുക, അമിതമായ ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുക, രാ ത്രിയില്‍ മൂന്ന് – നാലു തവണ മൂത്രമൊഴിക്കുക, മുറിവുകള്‍ ഉണങ്ങാതിരിക്കുക ഇവയാണ് പ്രമേഹത്തിന്റെ ആദ്യഘട്ടത്തിലെ ലക്ഷണങ്ങള്‍. പ്രമേഹം നിയന്ത്രിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.
നടത്തം ശീലമാക്കുക. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കുന്നതിനും നല്ലതാണ്. ദിവസം 25 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കപ്പെടുന്നതിനും ഗുണം ചെയ്യും. ഭക്ഷണത്തില്‍ കാര്‍ബോഹൈട്രേറ്റ് കുറയ്ക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണം ശീലമാക്കണം. നാരുകളുള്ള ഭക്ഷണത്തിന് കാര്‍ബോഹൈട്രേറ്റിനെ വലിച്ചെടുക്കാനും ഗ്ലൈസിമിക് ഇന്‍ഡക്‌സിനെ നിയന്ത്രിക്കാനും കഴിയും. അതിനാല്‍ പ്രമേഹരോഗികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. വൃക്ക പരിശോധന നടത്തുക.
പ്രമേഹരോഗികളില്‍ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാല്‍ വൃക്കയുടെ പ്രവര്‍ത്തനം പരിശോധിക്കണം. തുടര്‍ച്ചയായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണുകയും വേണം. ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ ക്രമീകരണം നടത്തുക. വിവിധ ഭക്ഷണങ്ങള്‍ കഴിക്കുംമുമ്പ് അതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. കാല്‍പ്പാദങ്ങളെ ദിനംപ്രതി നിരീക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പ്രമേഹ ബാധിതരുടെ കാലിനുണ്ടാകുന്ന മുറിവുകള്‍ ഗുരുതരമാകാനും വ്രണങ്ങളാകാനുമുള്ള സാധ്യതയുള്ളതിനാല്‍ പാദങ്ങളെ പരിചരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്