Tuesday, May 26th, 2020

പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും ഭക്ഷണങ്ങള്‍

ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹത്തെ പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്

Published On:May 14, 2019 | 9:27 am

കൃത്യമായ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പ്രമേഹത്തെ കുറക്കാന്‍ സഹായിക്കുന്നത്. ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പ്രമേഹം. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ട്. ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹത്തെ പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്.
മുരിങ്ങയില, പടവലം, പാവയ്ക്ക, തേന്‍, ചെറുപയര്‍, മലര്‍, മോര് എന്നിവയെല്ലാം നല്ലതാണ്. ഇതെല്ലാം പ്രമേഹം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉലുവ പ്രമേഹം കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉലുവ സഹായിക്കുന്നു. ഉലുവ വറുത്ത് പൊടിച്ച് ആഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാം. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഒരു നേരം മാത്രം അരി ആഹാരം കഴിക്കുക. ഗോതമ്പ് കഴിക്കുന്നതാണ് നല്ലത്. കാരണം അരി ആഹാരം കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ പരമാവധി അരിയാഹാരം ഒഴിവാക്കി ഗോതമ്പ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കുമ്പളങ്ങ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഇടക്കടയ്ക്ക് ഇത് കഴിക്കാവുന്നതാണ്. പ്രമേഹ രോഗികള്‍ക്ക് രോഗശാന്തി ലഭിക്കാന്‍ ഉത്തമമായ ഒന്നാണ് കുമ്പളങ്ങ.
ഉലുവ, വെളുത്തുള്ളി, മഞ്ഞള്‍, കറിവേപ്പില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവക്കെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രമേഹത്തില്‍ നിന്ന് ശരീരത്തെ ചെറുക്കുന്നതിനും ഉള്ള കഴിവുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്