Thursday, October 22nd, 2020

ധോണിയുടെ പരിശീലനം കാണാന്‍ കൂട്ടത്തോടെ കാണികള്‍

ഈ മാസം 19ന് സി.എസ്.കെയുടെ പരിശീലന ക്യാമ്പിന് തുടക്കമാകും.

Published On:Mar 4, 2020 | 9:27 am

ചെന്നൈ: ഐ.പി.എല്‍ 13-ാം സീസണിന് മുന്നോടിയായി സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞ ദിവസമാണ് എം.എസ് ധോനി ചെന്നൈയിലെത്തിയത്. ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിത്തില്‍ വൈകീട്ട് താരം പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു.
തങ്ങളുടെ സ്വന്തം ‘തല’യെ കാണാന്‍ നിരവധി കാണികളാണ് സി.എസ്.കെയുടെ പരിശീലന സെഷന്‍ സമയത്ത് സ്റ്റേഡിയത്തിലെത്തിയത്. പ്രിയ താരത്തിന്റെ ഓരോ ഷോട്ടിനൊപ്പവും അവര്‍ ആര്‍പ്പുവിളികളോടെ കൈയടിക്കുകയായിരുന്നു. ആരാധകരെ നിരാശരാക്കാതിരുന്ന ധോനി ഒരു സിക്‌സറടിച്ച് അവരെ ഒന്നുകൂടി ആവേശത്തിലാക്കി.
ഈ മാസം 19ന് സി.എസ്.കെയുടെ പരിശീലന ക്യാമ്പിന് തുടക്കമാകും. മാര്‍ച്ച് 29ന് ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ സി.എസ്.കെ, മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ നേരിടും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല