Wednesday, December 11th, 2019

വില്ലനായാല്‍ എരിവും പുളിയും ഉണ്ടാവും:ദേവന്‍

നായക കഥാപാത്രങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല

Published On:Nov 16, 2019 | 10:00 am

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവമായ നടനാണ് ദേവന്‍. വില്ലനായും ക്യാരക്ടര്‍ റോളിലും ഇപ്പോള്‍ കോമഡിയും കൈകാര്യം ചെയ്ത അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാണ്. മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഗാനഗന്ധര്‍വ്വനില്‍ ദേവന്‍ ഒരു പോസിറ്റീവ് കഥാപാത്രമാണ് ചെയ്തത്. എന്നാല്‍ തനിക്ക് വില്ലന്‍ കഥാപാത്രങ്ങളാണ് ചെയ്യാനിഷ്ടമെന്നാണ് ദേവന്‍ പറയുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘എനിക്ക് എപ്പോഴും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. നായക കഥാപാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ വില്ലനാണെങ്കില്‍ അല്‍പ്പം എരിവും പുളിയുമൊക്കെ ഉണ്ടാകും. വില്ലന്‍ കഥാപാത്രങ്ങളില്‍ ഞാന്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് കന്നഡയിലെ വലിയ സംവിധായകനായ രാജേന്ദ്രബാബു എന്നെ സമീപിച്ചത്. അദ്ദേഹം വന്ന് കഥ പറഞ്ഞു. കഥ കേട്ടതിന് ശേഷം ഞാന്‍ ചോദിച്ചു, ഞാന്‍ ഇതില്‍ ഏത് കഥാപാത്രമാണ് ചെയ്യേണ്ടത്, ഇതില്‍ വില്ലന്‍ കഥാപാത്രമില്ലല്ലോയെന്ന്. അദ്ദേഹം എനിക്കായി വെച്ചിരുന്നത് നായകനായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ മറുപടി കൊടുത്തു. സോറി, ഞാന്‍ നായകനാകില്ല, വേണമെങ്കില്‍ വില്ലനാകാം. പക്ഷേ പിന്നീട് അദ്ദേഹം എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നായക കഥാപാത്രം ചെയ്യിപ്പിക്കുകയായിരുന്നു.’ ദേവന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു