Sunday, February 23rd, 2020

പ്രതിരോധിക്കാം ഡെങ്കിപ്പനിയെ

ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. അതിനാല്‍ കൊതുകുകള്‍ക്കു മുട്ടയിടാനും വളരാനും കാരണമാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക

Published On:Aug 30, 2019 | 9:30 am

ഏറ്റവും ഭീതിയോടെ ജനങ്ങള്‍ കാണുന്ന രോഗങ്ങളിലൊന്ന് മഴക്കാലത്ത് വ്യാപകമാകുന്ന ഡെങ്കിപ്പനിയാണ്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കുകയും തക്കസമയത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്താതിരിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതല്ലേ നല്ലത്. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. അതിനാല്‍ കൊതുകുകള്‍ക്കു മുട്ടയിടാനും വളരാനും കാരണമാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.
* ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
ചെറിയ പനിയോ, ശക്തമായ പനിക്കൊപ്പം ഉണ്ടാകുന്ന ശരീരവേദനയോ ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണമായി കാണാക്കാക്കി ചികിത്സ തേടണം. സാധാരണഗതിയില്‍ അണുബാധയേറ്റാല്‍ ആറുമുതല്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടു തുടങ്ങും. ചിലരില്‍ ഡെങ്കിയുടെ ലക്ഷണങ്ങള്‍ വ്യക്തമായി കാണപ്പെടാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെ സാധാരണ ലക്ഷണങ്ങളെന്നും അതിതീവ്ര ലക്ഷണങ്ങളെന്നും രണ്ടായി തരാം തിരിക്കാം.
* പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പകല്‍നേരത്തെ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, ഈഡിസ് കൊതുകുകള്‍ പകല്‍ സമയത്താണ് കൂടുതലായി കടിക്കുന്നത്. വീടിനു ചുറ്റും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് അനുവദിക്കാതിരിക്കുക. മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയവ ഒഴിക്കുന്നതും കൊതുകു വളരാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കാം. ചിരട്ടകള്‍, മുട്ടത്തോട്, തേങ്ങയുടെ തൊണ്ട്, പൊട്ടിയ പാത്രങ്ങള്‍, കുപ്പികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനും കൊതുകുകള്‍ വളരാനും സാധ്യതയേറെയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ വെള്ളം ഒഴുക്കിക്കളയുക. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വെള്ളം കരുതുന്ന പാത്രങ്ങള്‍ മൂടി സൂക്ഷിക്കുക.വീടിനുള്ളില്‍ പൂച്ചട്ടികള്‍ വെക്കുന്ന പതിവുണ്ടെങ്കില്‍ അവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുക. ഫ്രഡ്ജില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ട്രേകള്‍ ഇടക്കിടയ്ക്ക് വൃത്തിയാക്കുക. പുറത്തു പോകുമ്പോള്‍ കൊതുകുകടി ഏല്‍ക്കാത്ത വിധം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാം.
കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍ പുരട്ടാം

LIVE NEWS - ONLINE

  • 1
    7 hours ago

    ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

  • 2
    10 hours ago

    സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • 3
    12 hours ago

    ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

  • 4
    12 hours ago

    കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

  • 5
    12 hours ago

    ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

  • 6
    1 day ago

    കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

  • 7
    1 day ago

    അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

  • 8
    1 day ago

    ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

  • 9
    1 day ago

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍