Monday, February 24th, 2020

ഡെമോക്രാറ്റുകളും അന്വേഷണ ഉദ്യോഗസ്ഥരും രാജ്യദ്രോഹികള്‍: ട്രംപ്

തെളിവ് ലഭിക്കും മുമ്പ് പരാതി നല്‍കാന്‍ ഷിഫ് സഹായം നല്‍കി.

Published On:Oct 3, 2019 | 9:23 am

വാഷിംഗ്ടണ്‍:  ഇംപീച്ച്‌മെന്റ് ഭീഷണി നേരിടുന്നതിനിടെ ഡെമോക്രാറ്റുകളെയും അന്വേഷണ ഉദ്യോഗസ്ഥനെയും രൂക്ഷമായി വിമര്‍ശിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകളും അന്വേഷണ ഉദ്യോഗസ്ഥനായ ആദം ബി. ഷിഫിനെയും രാജ്യദ്രോഹികളാണെന്ന് ട്രംപ് ആരോപിച്ചു. തെളിവ് നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ട്രംപ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഫിന്‍ലന്‍ഡ് പ്രസിഡന്റുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ട്രംപ് രംഗത്തുവന്നത്. തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹവും തെളിവുകള്‍ കെട്ടിച്ചമച്ചതുമാണ്. അധികാര ദുര്‍വിനിയോഗം അന്വേഷിക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ആദം ഷിഫ് രാജ്യദ്രോഹിയാണോ എന്ന തനിക്കെതിരായ പരാതിയില്‍ ആദം ഷിഫിനും പങ്കുണ്ട്. തെളിവ് ലഭിക്കും മുമ്പ് പരാതി നല്‍കാന്‍ ഷിഫ് സഹായം നല്‍കിയെന്നും ട്രംപ് ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    10 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    11 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    14 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം