Wednesday, January 22nd, 2020

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ദീപിക- വീഡിയോ

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ദീപിക- വീഡിയോ

Published On:Jan 11, 2020 | 3:04 pm

മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ഛപാകിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് നായിക ദീപിക ആസിഡ് ഇരകള്‍ക്കൊപ്പം നടന്നത്

പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ തെരുവിലൂടെ നടന്ന് ദീപിക- വീഡിയോ . ‘ചപകി’ലെ ആസിഡ് ആക്രമണത്തിനിരയായ മാല്‍തി എന്ന കഥാപാത്രമായി അതേ ഗെറ്റപ്പിലാണ് ദീപിക എത്തിയത്.

രഹസ്യ ക്യാമറകള്‍ വച്ച് ഷൂട്ട് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയ ദീപിക മൊബൈല്‍ ഷോപ്പിലെത്തി ഒരു സ്ത്രീയോട് സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ സന്തോഷത്തോടെ തയ്യാറാവുകയും ചെയ്തു. തുടര്‍ന്ന് പലചരക്ക് കടയിലെത്തിയ ഇവരെ സഹായിക്കാന്‍ ചിലര്‍ വിസമ്മതിച്ചു. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയിലെത്തിയ ദീപികയില്‍നിന്ന് ഒരു സ്ത്രീ മക്കളെ മറയ്ക്കുന്നതും സഹായം അഭ്യര്‍ഥിച്ചപ്പോള്‍ മറ്റൊരാള്‍ ദേഷ്യത്തോടെ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ചില പെണ്‍കുട്ടികളും യുവാക്കളും വെറുപ്പോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.

‘കണ്‍മുന്നില്‍ നടക്കുന്ന, നമ്മള്‍ മനസ്സിലാക്കാത്ത ഒട്ടേറെ കാര്യങ്ങളിലൂടെയാണ് ഞാനിന്ന് കടന്നുപോയത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകലാണ് പ്രധാനം’ ദീപിക വീഡിയോയില്‍ പറഞ്ഞു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്.

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍