Wednesday, February 19th, 2020

ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി ദീപിക

ദീപികയുടെ സ്‌റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് പ്രീ വെഡ്ഡിങ് ആഘോഷ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്

Published On:Nov 3, 2018 | 11:27 am

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് രണ്‍വീര്‍ സിംഗ്-ദീപിക പദുകോണ്‍ താരജോഡികളുടെ. വിവാഹത്തിന് കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിവാഹ ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുകയാണ്. വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ് ആഘോഷ പരിപാടികളില്‍ സുന്ദരിയായാണ് ദീപിക എത്തിയിരിക്കുന്നത്. സബ്യസാചി ഡിസൈനില്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് തിളങ്ങി നില്‍ക്കുകയാണ് ദീപിക. ദീപികയുടെ സ്‌റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് പ്രീ വെഡ്ഡിങ് ആഘോഷ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍വച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. രണ്‍വീര്‍-ദീപിക വിവാഹത്തിന് പത്ത് ദിവസം മുമ്പ് ദീപികയുടെ അമ്മ ഉജ്ജാല പദുക്കോണ്‍ വീട്ടില്‍ നന്ദി പൂജ നടത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നവംബര്‍ 14, 15 ദിവസങ്ങളിലായാണ് താരവിവാഹം നടക്കുക.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    1 hour ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു