Friday, April 3rd, 2020

മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു

ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് പിതാവിനെ മര്‍ദ്ദിച്ചത്

Published On:Feb 24, 2020 | 11:06 am

ഇടുക്കി: മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ പിതാവ് മരിച്ചു. ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് പിതാവിനെ മര്‍ദ്ദിച്ചത്. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാ (64 )ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 9നായിരുന്നു കേസിനാസ്പദമായ സംഭവം.
റബ്ബര്‍ഷീറ്റ് വിറ്റുകിട്ടിയ പണം ഓട്ടോറിക്ഷ വാങ്ങാന്‍ രാഹുല്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്കുള്ള കാരണം . മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുലിന് പണം നല്‍കാന്‍ ജോസഫ് തയ്യാറായില്ല. തുടര്‍ന്ന് രാഹുല്‍ ജോസഫിനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ജോസഫിന്റെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ കയറിയിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്

LIVE NEWS - ONLINE

  • 1
    26 mins ago

    ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

  • 2
    1 hour ago

    ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

  • 3
    1 hour ago

    കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

  • 4
    1 hour ago

    ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

  • 5
    1 hour ago

    ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

  • 6
    2 hours ago

    ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

  • 7
    2 hours ago

    ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

  • 8
    2 hours ago

    കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

  • 9
    3 hours ago

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി