Tuesday, February 18th, 2020

മൂക്കിലും വായിലും പശയൊഴിച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ദുര്‍ഗാദേവിയുടെ ഭര്‍ത്താവ് ഹല്‍കരീം കുശ്വാഹ മദ്യപിച്ചെത്തി സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു

Published On:Aug 4, 2018 | 7:46 pm

മധ്യപ്രദേശ്: ഭര്‍ത്താവ് മൂക്കിലും വായിലും പശയൊഴിച്ചതിനെത്തുടര്‍ന്ന് യുവതി മരിച്ചു. വിദിഷയിലെ രാജ്കോട്ട് കോളനിയിലെ ദുര്‍ഗാ ദേവിയാണ് മരിച്ചത്. ദുര്‍ഗാദേവിയുടെ ഭര്‍ത്താവ് ഹല്‍കരീം കുശ്വാഹ മദ്യപിച്ചെത്തി സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസവും വീട്ടിലെത്തി വഴക്കിട്ട കുശ്വാഹ ദുര്‍ഗാദേവിയെ ഉപദ്രവിക്കുകയും ബലം പ്രയോഗിച്ച് മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിക്കുകയുമായിരുന്നു.
വീട്ടിലുണ്ടായിരുന്ന രണ്ട് ആണ്‍മക്കളെയും പുറത്തേക്ക് പറഞ്ഞുവിട്ടശേഷമായിരുന്നു കുശ്വാഹയുടെ ക്രൂരത. വൈകുന്നേരത്തോടെ തിരിച്ചെത്തിയ മൂത്ത മകനാണ് ദുര്‍ഗാദേവി മരിച്ചുകിടക്കുന്നത് കണ്ടത്. കുശ്വാഹക്കെതിരെ മക്കള്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    12 mins ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 2
    23 mins ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 3
    1 hour ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 4
    1 hour ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 5
    1 hour ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 6
    1 hour ago

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 7
    2 hours ago

    ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും

  • 8
    2 hours ago

    മലപ്പുറം സ്വദേശി ദുബായിയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

  • 9
    2 hours ago

    കായിക നൊബേല്‍ സച്ചിന്