Friday, April 3rd, 2020

ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍് 48 മണിക്കൂര്‍ കാത്തിരിക്കേണ്ട

എയര്‍ ഇന്ത്യയുടെ ഈ ഉത്തരവ് പ്രവാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Published On:Feb 17, 2020 | 10:42 am

അജ്മാന്‍: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യന്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫിസറെ അറിയിക്കണമെന്ന നിബന്ധന ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 1954ലെ എയര്‍ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) ചട്ടങ്ങളുടെ 43ാം വകുപ്പു പ്രകാരം മൃതദേഹമോ ചിതാഭസ്മമോ വിദേശ രാജ്യത്തുനിന്ന് നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യന്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫിസറെ അറിയിക്കണം എന്ന എയര്‍ ഇന്ത്യയുടെ ഉത്തരവിനെതിരെ പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് വിധി. എയര്‍ ഇന്ത്യയുടെ ഈ ഉത്തരവ് പ്രവാസികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതു പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ നേതാക്കള്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചിരുന്നെങ്കിലും നിബന്ധനയില്‍ മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യയോ കേന്ദ്ര സര്‍ക്കാറോ തയാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അഡ്വക്കറ്റ് ജോസ് എബ്രഹാം മുഖേന ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ 2017 ജൂലൈയില്‍ ഡല്‍ഹി ഹൈക്കേകാടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഇതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്‌റ്റേ ലഭിച്ചെങ്കിലും ഇന്ത്യയിലെ ചില വിമാനത്താവള ഹെല്‍ത്ത് ഓഫിസര്‍മാരുടെ ഇടപെടല്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചീഫ് ആക്ടിംഗ് ജസ്റ്റിസായിരുന്ന ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും എയര്‍ ഇന്ത്യക്കും നോട്ടീസ് അയച്ചു. 1954ലെ എയര്‍ ക്രാഫ്റ്റ് ചട്ടങ്ങളില്‍ മാറ്റം വരുത്തി എയര്‍ക്രാഫ്റ്റ് (പബ്ലിക് ഹെല്‍ത്ത്) ചട്ടങ്ങള്‍ 2015 എന്ന പേരില്‍ ഉത്തരവ് തയാറാക്കിയതായും അതില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് അറിയിക്കേണ്ട സമയം 12 മണിക്കൂറായി കുറക്കാന്‍ നിര്‍ദേശിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടില്ല.

LIVE NEWS - ONLINE

  • 1
    45 mins ago

    ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

  • 2
    2 hours ago

    ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

  • 3
    2 hours ago

    കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

  • 4
    2 hours ago

    ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

  • 5
    2 hours ago

    ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

  • 6
    2 hours ago

    ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

  • 7
    2 hours ago

    ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

  • 8
    3 hours ago

    കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

  • 9
    3 hours ago

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി