Thursday, September 24th, 2020

വാര്‍ണര്‍ക്ക് ട്രിപ്പിള്‍

89 പന്തില്‍ 37 ബൗണ്ടറി ഉള്‍പ്പെടെയാണ് മൂന്നൂറ് എന്ന മാജിക് സ്‌കോറില്‍ വാര്‍ണര്‍ എത്തിയത്.

Published On:Nov 30, 2019 | 2:24 pm

അഡ്‌ലെയ്ഡ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍. ഡേനൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് 33 കാരനായ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ ചരിത്രം കുറിച്ചത്. വാര്‍ണറുടെ ആദ്യ ട്രിപ്പിളും ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ഏഴാമത്തെ ഓസീസ് താരമാണ് വാര്‍ണര്‍. 389 പന്തില്‍ 37 ബൗണ്ടറി ഉള്‍പ്പെടെയാണ് മൂന്നൂറ് എന്ന മാജിക് സ്‌കോറില്‍ വാര്‍ണര്‍ എത്തിയത്.
ഡേനൈറ്റ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടവും ഇനി വാര്‍ണര്‍ക്ക് സ്വന്തം. പിങ്ക് പന്തില്‍ 456 റണ്‍സ് നേടിയിട്ടുള്ള പാക്ക് താരം അസഹര്‍ അലിയെ മറികടന്നാണ് ഡേവിഡ് വാര്‍ണര്‍ മുന്നേറിയത്. അഡ്‌ലെയ്ഡില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് വാര്‍ണര്‍. 1932 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡോണ്‍ ബ്രാഡ്മാന്‍ പുറത്താകാതെ നേടിയ 299 റണ്‍സാണ് അഡ്‌ലെയ്ഡിലെ രണ്ടാമത്തെ മികച്ച സ്‌കോര്‍.

 

LIVE NEWS - ONLINE

  • 1
    21 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 2
    23 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 3
    43 mins ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 4
    47 mins ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 5
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 6
    17 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 7
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 8
    18 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു

  • 9
    18 hours ago

    പാളയം മാര്‍ക്കറ്റും അടക്കുന്നു: 233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു