Wednesday, May 27th, 2020

സൈബര്‍ സുരക്ഷയില്‍ അറബ് ലോകത്ത് ഖത്തറിന് മൂന്നാം സ്ഥാനം

സൈബര്‍ സുരക്ഷ ആഗോള സൂചികയില്‍ ബ്രിട്ടണാണ് ഒന്നാമത്.

Published On:Apr 17, 2019 | 9:48 am

ദോഹ:  സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വന്‍നേട്ടവുമായി ഖത്തര്‍. അറബ്്‌ലോകത്ത് സൈബര്‍ സുരക്ഷയില്‍ മൂന്നാം സ്ഥാനമാണ് ഖത്തറിനുള്ളത്. ലോകതലത്തില്‍ പതിനേഴാമത്തെ സ്ഥാനവും ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷനല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂനിയന്റെ സൈബര്‍ സെക്യൂരിറ്റി ഇന്‍ഡക്‌സ് 2018ല്‍ ആണ് പുതിയ കണക്കുകള്‍ ഉള്ളത്. ആഗോളതലത്തില്‍ 2017ല്‍ ഖത്തറിന് 25-ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.
ഖത്തറിന്റെ നിയമചട്ടക്കൂടും സൈബര്‍സുരക്ഷാ ഘടനയും ദേശീയ സൈബര്‍സുരക്ഷാ കര്‍മ്മപദ്ധതിയുടെ വികസനവും ഖത്തറിന്റെ മുന്നേറ്റത്തില്‍ പ്രേരകമായി. സൈബര്‍ സുരക്ഷ ആഗോള സൂചികയില്‍ ബ്രിട്ടണാണ് ഒന്നാമത്. യുഎസ് രണ്ടാമത്. ഫ്രാന്‍സ് മൂന്നാമത്. ലിത്വാനിയ, എസ്റ്റോണിയ, സിംഗപ്പൂര്‍, സ്‌പെയിന്‍, മലേഷ്യ, കാനഡ, നോര്‍വെ രാജ്യങ്ങളാണ് നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. 175 രാജ്യങ്ങളിലാണ് 2018ല്‍ പരിശോധന നടത്തിയത്. ഇതിന് ശേഷമാണ് വിവിധ രാജ്യങ്ങളിലെ സൈബര്‍ സുരക്ഷയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്