Wednesday, January 29th, 2020

നെടുങ്കണ്ടം കസ്റ്റഡി മരണം;എസ്‌ഐ ജാമ്യാപേക്ഷ നല്‍കി

രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ചത് മേലുദ്യോഗ്സ്ഥരുടെ നിര്‍ദേശ പ്രകാരം

Published On:Jul 17, 2019 | 9:23 am

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ദേവികുളം സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഒന്നാംപ്രതിയും നെടുങ്കണ്ടം മുന്‍ എസ്‌ഐയുമായിരുന്ന കെ.എ.സാബു തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ഇടുക്കി എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിര്‍ദേശ പ്രകാരമാണ് നെടുങ്കണ്ടം ഹരിത ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതിയായ രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതതുസമയം മേലുദ്യോഗസ്ഥരായ എസ്പിക്കും ഡിവൈഎസ്പിക്കും കൈമാറിയിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.നേരത്തെ പീരുമേട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    10 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    11 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    12 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    13 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    14 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    14 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    14 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    14 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി