Tuesday, November 19th, 2019

കസ്റ്റഡി മരണം; പ്രതികളെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം

Published On:Jul 1, 2019 | 11:39 am

തിരു: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്കപ്പിനകത്ത് തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഈ ആക്ഷേപങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചില്ല. രാജ്കുമാറിന് മര്‍ദനമേറ്റെന്ന് പരോക്ഷമായി സമ്മതിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്കുമാറിനെ പീരുമേട് സബ്ജയിലില്‍ കൊണ്ടുവരുമ്പോള്‍ അദ്ദേഹത്തിന് നടക്കാന്‍ പോലും പ്രയാസമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയാണുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കിടത്തി ചികിത്സിക്കാന്‍ ശ്രമിച്ചില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരത്തില്‍ അവശ നിലയിലായ രാജ്കുമാറിനെ നെടുങ്കണ്ടത്ത് നിന്നും ദീര്‍ഘ ദൂരം സഞ്ചരിച്ച് കോട്ടയത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴും അദ്ദേഹത്തിന് അവശത കൂടുകയല്ലേ ഉണ്ടാവുക, ഇത് വിചിത്രമായ സംഗതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുഖ്യമന്ത്രി ഒരു പശ്ചാത്താപ പ്രസ്തവനയാണ് നടത്തിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. എന്തുകൊണ്ട് കേസ് എടുക്കാന്‍ വൈകി എന്ന് സതീശന്‍ ചോദിച്ചു. ദുരൂഹമായ സാഹചര്യങ്ങളാണുള്ളത്. രാജ്കുമാറിന്റെ കയ്യിലുള്ള കോടിക്കണക്കിന് രൂപ തട്ടിയെടുക്കാനാണ് പോലീസ് ശ്രമിച്ചത്. നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയേ തുടര്‍ന്ന് അടിയന്തര പ്രമേത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതിനിടെ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം പ്രഖ്യാപിച്ചു. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തത് എന്തിനാണ് എന്നാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

 

LIVE NEWS - ONLINE

 • 1
  9 hours ago

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

 • 2
  10 hours ago

  ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

 • 3
  13 hours ago

  സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

 • 4
  13 hours ago

  ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

 • 5
  17 hours ago

  കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 • 6
  17 hours ago

  പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

 • 7
  17 hours ago

  സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

 • 8
  17 hours ago

  സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

 • 9
  17 hours ago

  കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു