Monday, May 25th, 2020

പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കറിവേപ്പില..!

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറിവേപ്പില

Published On:Aug 28, 2018 | 11:45 am

കറിവേപ്പില കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില. ഏത് സൗന്ദര്യ പ്രശ്നത്തിനും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറിവേപ്പില. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല മിനുസവും തിളക്കവും ല്‍കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളുടേയും ആധാരം പലപ്പോഴും വരണ്ട ചര്‍മ്മമാണ്.
ചുണങ്ങിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. കറിവേപ്പില പാലിനൊപ്പം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഒരു കോട്ടണ്‍ ബോള്‍ ഇതില്‍ മുക്കി പ്രശ്‌നമുള്ളിടത്ത് തേയ്ക്കുക. ഇത് ചുണങ്ങിനേയും കീടങ്ങളുടെ കടിയേറ്റ പാടിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.
മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിക്കുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖക്കുരു ഭേദമാക്കാന്‍ ഉപയോഗിക്കാം. ഇത് തേച്ച് ഉണങ്ങിയ ശേഷം കഴുകിക്കളയുക. പെട്ടെന്ന് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില.
താരന് പരിഹാരം കാണാന്‍ സഹായിക്കുന്നു കറിവേപ്പില. തിളപ്പിച്ച പാലും കറിവേപ്പില അരച്ചതും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുക്കിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്‍കും. മുടിയുടെ അറ്റം പിളരുന്നതാണ് എല്ലാവരേയും അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇനി കറിവേപ്പില എണ്ണ. കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ കൊണ്ട് മുടിയില്‍ മസ്സാജ് ചെയ്യുക. ഇത് മുടിയുടെ അറ്റ ംപിളരുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പെട്ടെന്നുള്ള ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കറിവേപ്പില എണ്ണക്ക് കഴിയുന്നു.

LIVE NEWS - ONLINE

  • 1
    14 mins ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    3 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    6 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    7 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    9 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    9 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    9 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    9 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്