Sunday, May 31st, 2020

കറന്റില്ല; നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ കുത്തിയിരുന്നു

രണ്ട് ദിവസമായി വൈദ്യുതി മുടങ്ങി കിടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Published On:Jun 11, 2019 | 12:05 pm

കാസര്‍കോട്: മഴ തുടങ്ങിയതു മുതല്‍ രണ്ട് ദിവസമായി വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. ചെര്‍ക്കള വൈദ്യുതി ഓഫീസ് പരിധിയില്‍ വരുന്ന എതിര്‍ത്തോട്ടെ നാട്ടുകാരാണ് വൈദ്യുതി ഓഫീസിന് മുന്നില്‍ രാത്രിയിലെത്തി കുത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ കൂട്ടമായെത്തിയത്
രണ്ട് ദിവസമായി വൈദ്യുതി മുടങ്ങി കിടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫോണ്‍ വിളിച്ചാല്‍ റിസീവര്‍ എടുത്ത് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. കുടിക്കാന്‍ പോലും വെള്ളമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നാട്ടുകാര്‍ എത്തിയ വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തുകയും വൈദ്യുതി ഉദ്യേഗസ്ഥരുമായും നാട്ടുകാരുമായും സംസാരിച്ച് ഇന്ന് വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കുമെന്ന് അറിയിച്ചതോടെയാണ് ജനങ്ങള്‍ പിരിഞ്ഞ് പോയത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    17 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌