Sunday, November 17th, 2019

കുക്കുമ്പര്‍ ഡയറ്റ്;തടി കുറയ്ക്കാന്‍ എളുപ്പത്തില്‍ സഹായിക്കും

കുക്കുമ്പര്‍ ഭൂരിഭാഗവും വെള്ളമാണ്. ഇതാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമായ ഘടകവും

Published On:Nov 8, 2019 | 9:32 am

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യപരമായ പല ഡയറ്റുകളുമുണ്ട്. ഇതില്‍ ഒന്നാണ് കുക്കുമ്പര്‍ ഡയറ്റ്. കുക്കുമ്പര്‍ ഭൂരിഭാഗവും വെള്ളമാണ്. ഇതാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമായ ഘടകവും. ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമല്ലൊം അടങ്ങിയ ഇത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്ന ഒന്നാണിത്.
രാവിലെ ഒരു കുക്കുമ്പര്‍ അരിഞ്ഞതില്‍ കുരുമുളകിട്ടത്, ഒരു പുഴുങ്ങിയ മുട്ട എന്നാവയാണ് കഴിയ്ക്കേണ്ടത്. ഇതിനൊപ്പം കസ്‌കസ് വെള്ളവും കുടിയ്ക്കാം. കസ്‌കസ് വാങ്ങുവാന്‍ ലഭിയ്ക്കും. ഇതു രണ്ടു ടീസ്പൂണ്‍ 1 ഗ്ലാസ് വെള്ളത്തിലിട്ടു കുതിര്‍ത്തി ഇതു കുടിയ്ക്കാം. ഈ കസ്‌കസും കഴിയ്ക്കാം. പഴങ്ങളും ഇടയില്‍, അതായത് മിഡ്സ്നാക്കായി കുക്കുമ്പറും ഒപ്പം ഏത്തപ്പഴം ഒഴിയെയുള്ള ഏതെങ്കിലും പഴങ്ങളും കഴിയ്ക്കാം. ഉച്ച ഭക്ഷണം മുട്ട പുഴുങ്ങിയത്, കുക്കുമ്പര്‍ എന്നിവയാണ് വേണ്ടത്. കുക്കുമ്പര്‍ ഡയറ്റില്‍ കുക്കുമ്പര്‍ എത്ര വേണമെങ്കിലും കഴിയ്ക്കാം. വിശപ്പു തോന്നുമ്പോഴെല്ലാം കഴിയ്ക്കാം. ഇടയില്‍ ധാരാളം വെള്ളവും കുടിയ്ക്കാം.
വൈകീട്ട് ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ് അല്ലെങ്കില്‍ ബദാം, ബദമെങ്കില്‍ തൊലി കളഞ്ഞത്, ഗ്രീന്‍ ടീ എന്നിവ കഴിയ്ക്കാം. രാത്രി ഭക്ഷണത്തിന് ഓട്സാണ് കുക്കുമ്പര്‍ ഡയറ്റിനെടുക്കാറ്. ഓട്സില്‍ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളിയിടാം. ഇതു നല്ല ദഹനത്തിനും ഗ്യാസ് വരാതിരിയ്ക്കാനും നല്ലതാണ്. ഓട്സ് കഞ്ഞി തയ്യാറാക്കി ഇതില്‍ വെളുത്തുള്ളി, നട്സ്, കുതിര്‍ത്ത കസ്‌കസ് ഒന്നു രണ്ടു ടീസ്പൂണും കൂടി ചേര്‍ത്തിളക്കി കഴിയ്ക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    15 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    16 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    19 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    21 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    21 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല