Tuesday, October 15th, 2019

ആള്‍ക്കൂട്ടക്കൊലപാതകമല്ല, അതൊക്കെ പെണ്ണ് കേസുകളാവാം: സുരേഷ് ഗോപി

ഒരു കൊലയെയും താനോ തന്റെ നേതാവോ അനുകൂലിക്കുന്നില്ല

Published On:Oct 12, 2019 | 11:41 am

തിരു: രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ ഇല്ലെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
പശു സംരക്ഷണത്തിന്റെ പേരില്‍ കൊലയെന്നൊക്കെയാണു പറയുന്നത്. ഇതൊക്കെ ചിലപ്പോള്‍ പെണ്ണുകേസാകാം. എങ്കില്‍പ്പോലും ഒരു കൊലയെയും താനോ തന്റെ നേതാവോ അനുകൂലിക്കുന്നില്ല. ഒരാളും നിയമം കയ്യിലെടുക്കുന്നതിനെ താന്‍ അനുകൂലിക്കില്ല. തന്റെ നേതാവും അദ്ദേഹത്തെ പിന്തുണക്കുന്ന സംഘടനയുടെ നേതാവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാംസ്‌കാരിക നായകരെയും സുരേഷ് ഗോപി വിമര്‍ശിച്ചു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    10 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    10 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    11 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    12 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു