Thursday, October 22nd, 2020

ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റ് മത്സരം ഇന്ന്

സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍

Published On:Mar 7, 2020 | 9:38 am

മുംബൈ: ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍. മുംബൈയില്‍ ഇന്ന് നടക്കുന്ന റോഡ് സുരക്ഷാ ക്രിക്കറ്റ് സീരീസില്‍ ക്രിക്കറ്റിലെ വെറ്ററന്‍ താരങ്ങള്‍ വീണ്ടും പാഡണിയും.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ബ്രയാന്‍ ലാറയുടെയും ടീമുകള്‍ തമ്മിലുള്ള മത്സരത്തോടെ ടൂര്‍ണമെന്റ് തുടങ്ങും. വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, സഹീര്‍ഖാന്‍, ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, ബ്രെറ്റ്‌ലീ, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, തിലക്രത്‌നെ ദില്‍ഷന്‍, ചാമിന്ദവാസ് തുടങ്ങിയവരും വിവിധ ടീമുകള്‍ക്കായി മത്സരിക്കാനിറങ്ങും.
ടൂര്‍ണമെന്റ് മാര്‍ച്ച് 22ന് സമാപിക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ പങ്കെടുക്കും. മുംബൈയിലെ വാംഖഡെ, ബ്രാബോണ്‍, നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍, പുണെയിലെ എം.സി.എ. എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം. അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടി കൂടുതല്‍ പോയന്റ് നേടുന്ന രണ്ടുടീമുകള്‍ ഫൈനലിലെത്തും. കളേഴ്‌സ് സിനിപ്ലസ്, കളേഴ്‌സ് കന്നഡ സിനിമ ചാനലുകളിലും ജിയോ, വൂട്ട് പ്ലാറ്റ്‌ഫോമുകളിലും മത്സരം തത്സമയം കാണാം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല