Wednesday, February 26th, 2020

മാനം കാക്കാന്‍ ഇന്ത്യ പൊരുതുന്നു

ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച് ന്യൂസിലന്റ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

Published On:Feb 11, 2020 | 9:24 am

മൗണ്ട് മൗംഗനൂയി: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. 32 റണ്‍സെടുക്കുന്നതിനിടയിലാണ് രണ്ട് വിക്കറ്റ് പോയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (9) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 22 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 113 എന്ന് നിലിയിലാണ്.
കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും പരാജമായ ഓപ്പണിംഗ് ജോഡി ഇത്തവണയും പരാജയമായി. എട്ടു റണ്‍സില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞു. മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത മായങ്കിനെ ജാമിസണാണ് പുറത്താക്കിയത്. 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത വിരാട് കോലിയെ ബെന്നെറ്റ്, ജാമിസണിന്റെ കൈയിലെത്തിച്ചു.
ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച് ന്യൂസിലന്റ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനത്തില്‍ ആശ്വാസജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    12 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    14 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    14 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    14 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    15 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി