Thursday, October 22nd, 2020

പയ്യന്നൂരില്‍ സി പി എം ഓഫീസിന് നേരെ ബോംബേറ്

പയ്യന്നൂര്‍: സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. കുഞ്ഞിമംഗലം നോര്‍ത്ത്ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പി ഭരതന്‍ മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെ ബോംബേറ് നടന്നത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ ഓഫീസിന് നേരെ എറിഞ്ഞതായാണ് പരാതിയില്‍ പറയുന്നത് ഒന്ന് ചുമരില്‍ തട്ടി പൊട്ടുകയും ഒരു ബോംബ് വാതില്‍ തകര്‍ത്ത് അകത്ത് വീണ് പൊട്ടുകയുമായിരുന്നത്രെ ആണി സ്റ്റീല്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയതായും അറിയുന്നു വാതിലും രണ്ട് … Continue reading "പയ്യന്നൂരില്‍ സി പി എം ഓഫീസിന് നേരെ ബോംബേറ്"

Published On:Sep 18, 2020 | 2:45 pm

പയ്യന്നൂര്‍: സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. കുഞ്ഞിമംഗലം നോര്‍ത്ത്ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പി ഭരതന്‍ മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെ ബോംബേറ് നടന്നത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ ഓഫീസിന് നേരെ എറിഞ്ഞതായാണ് പരാതിയില്‍ പറയുന്നത് ഒന്ന് ചുമരില്‍ തട്ടി പൊട്ടുകയും ഒരു ബോംബ് വാതില്‍ തകര്‍ത്ത് അകത്ത് വീണ് പൊട്ടുകയുമായിരുന്നത്രെ ആണി സ്റ്റീല്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയതായും അറിയുന്നു വാതിലും രണ്ട് ജനാലകള്‍ പൂര്‍ണ്ണമായും തകരുകയും ചുമരിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതിയില്‍ പറയുന്നത്.
മുപ്പത് വര്‍ഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്ത ഓഫീസിന് നേരെ ഇതേവരെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലത്രെ വളരെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പൊടുന്നനെ നടന്ന ആക്രമണം പ്രദേശവാസികളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കയാണ് സിപിഎം ജില്ലാ സെക്രട്ടറ്ററി എംവി ജയരാജന്‍ ടി വി രാജേഷ് എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല