Saturday, May 30th, 2020

ഗോക്കള്‍ മേഞ്ഞും കളിച്ചും ചിരിച്ചും…..

പ്രദീപന്‍ തൈക്കണ്ടി കണ്ണൂര്‍: റോഡിലും ഫുട്പാത്തിലുമെല്ലാം പശുക്കള്‍, അങ്ങിങഅങായി വിതറിയ നിലയില്‍ ചാണകം. കണ്ണുതെറ്റിയാല്‍ എട്ടിന്റെ പണികിട്ടും. ഇത് കണ്ണൂര്‍കോര്‍പറേഷനിലെ അവസ്ഥയാണ്. പശുവിന്റെ പരാക്രമങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്ത പുതുമയല്ല. എന്നാല്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന കോര്‍പറേഷന്‍ ഭരണാധികാരികളുടെയും പശുക്കളുടെ ഉടമസ്ഥരുടെയും നിലപാട് ഇനിയും സഹിക്കാനാവില്ല. നഗരത്തില്‍ പശുക്കള്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പശുക്കളുടെ പരാക്രമത്തില്‍ പരിക്കേറ്റ പലരുമുണ്ട്. പക്ഷെ എ സി കാറില്‍ പുറംലോകം കാണാതെ പായുന്ന അധികാരികള്‍ക്ക് പരിക്കേല്‍ക്കില്ലെന്ന ധൈര്യമാണ് നടപടിയെടുക്കുന്നതില്‍ നിന്നും പിന്‍തിരിയുന്നതെന്ന് … Continue reading "ഗോക്കള്‍ മേഞ്ഞും കളിച്ചും ചിരിച്ചും….."

Published On:Sep 8, 2018 | 12:28 pm

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: റോഡിലും ഫുട്പാത്തിലുമെല്ലാം പശുക്കള്‍, അങ്ങിങഅങായി വിതറിയ നിലയില്‍ ചാണകം. കണ്ണുതെറ്റിയാല്‍ എട്ടിന്റെ പണികിട്ടും. ഇത് കണ്ണൂര്‍കോര്‍പറേഷനിലെ അവസ്ഥയാണ്.
പശുവിന്റെ പരാക്രമങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്ത പുതുമയല്ല. എന്നാല്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന കോര്‍പറേഷന്‍ ഭരണാധികാരികളുടെയും പശുക്കളുടെ ഉടമസ്ഥരുടെയും നിലപാട് ഇനിയും സഹിക്കാനാവില്ല.
നഗരത്തില്‍ പശുക്കള്‍ അലഞ്ഞുതിരിയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പശുക്കളുടെ പരാക്രമത്തില്‍ പരിക്കേറ്റ പലരുമുണ്ട്. പക്ഷെ എ സി കാറില്‍ പുറംലോകം കാണാതെ പായുന്ന അധികാരികള്‍ക്ക് പരിക്കേല്‍ക്കില്ലെന്ന ധൈര്യമാണ് നടപടിയെടുക്കുന്നതില്‍ നിന്നും പിന്‍തിരിയുന്നതെന്ന് വേണം കരുതാന്‍.
കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ പ്രയാസപ്പെടുന്നത്. റോഡില്‍ കൂടി നടക്കാന്‍ വാഹനങ്ങളുടെ അതിവേഗപ്പാച്ചിലിനിടയില്‍ കഴിയില്ലല്ലോയെന്ന ചിന്തയിലാണ് പലരും ഫുട്പാത്തില്‍കൂടി നടക്കുന്നത്. എന്നാല്‍ പശുക്കളുടെ പരാക്രമത്തില്‍ ഫുട്പാത്തില്‍ കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കാല്‍നട യാത്രക്കാര്‍. പശുവിനെ പേടിച്ച് റോഡില്‍ ഇറങ്ങി നടക്കാമെന്നുവച്ചാലും രക്ഷയില്ല. പശുക്കള്‍ ഇപ്പോള്‍ റോഡും കൂടി കൈയ്യടക്കിവച്ചിരിക്കുന്നു.
ഫുട്പാത്തില്‍ കൂടിയുള്ള നടത്തത്തിനിടയില്‍ ഇരു സൈഡിലെയും സൗന്ദര്യം ആസ്വദിക്കാമെന്ന് വച്ചാല്‍ പണി കിട്ടിയത് തന്നെ. ഒന്നോ രണ്ടോ മീറ്റര്‍ ഇടവിട്ട് പശുക്കളുടെ പ്രഭാതകൃത്യത്തിന്റെ ബാക്കിപത്രമുണ്ട്. പശുക്കള്‍ക്ക് കക്കൂസും മൂത്രപ്പുലയുമൊന്നും ബാധകമല്ലാത്തതിനാല്‍ എല്ലാം റോഡിലും ഫുട്പാത്തിലുമൊക്കെയായി കാര്യം സാധിക്കുകയാണ്. ഇനി ന്യൂജന്‍ പിള്ളേരെങ്ങാനും പുതിയ സൂത്രപ്പണിയുമായി ഇറങ്ങേണ്ടിവരും. പശുക്കള്‍ക്ക് സ്‌നഗ്ഗി വാങ്ങി ഉടുപ്പിച്ചാല്‍ റോഡില്‍ കൂടിയുള്ള ഈ പണി നിര്‍ത്തുമല്ലോ.
അലഞ്ഞുതിരിയുന്ന പശുക്കളെ പടിച്ചുകെട്ടാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കന്നുകാലി പൗണ്ട് വേണമെന്നാണ് ചട്ടം. കണ്ണൂര്‍ കോര്‍പറേഷനിലും ഇത്തരം ഇടപാടുകളുണ്ടെന്നാണ് കരുതുന്നത്. പിന്നെ വേണ്ടത് പശുക്കളെ പിടിച്ചുകെട്ടുന്നവരെയാണ്. പിടികൂടിയ കന്നുകാലികളെ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കാന്‍ പിഴയടക്കണമെന്നും ചട്ടമുണ്ട്.
കഴിഞ്ഞ ദിവസമാണ് എസ് ബി ഐക്ക് സമീപം ഒരു പശുവിനെ മാരകമായി മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. മൃഗസ്‌നേഹികളും ജീവകാരുണ്യ പ്രവര്‍ത്തകരുമായ അനൂപ് തവര, ജയദേവന്‍, ഡോ രാജീവ് തുടങ്ങിയവര്‍ എത്തിയാണ് പശുവിനെ രക്ഷിച്ചത്. മുറിവേറ്റ നിലയില്‍ പശു കിടക്കുന്ന വാര്‍ത്ത സുദിനം പ്രസിദ്ധീകരിച്ചിരുന്നു.
പശുവിന് ഉടമസ്ഥരുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. അലഞ്ഞുതിരിയാന്‍ വിട്ടയക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുകയെന്നത് മാത്രമാണ് ഏക പോംവഴി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ഉദ്യോഗ്‌സഥരും ഇടക്കെങ്കിലും ഒന്ന് നഗരത്തിലെ റോഡുകളിലൂടെ നടക്കണം. എങ്കില്‍ മാത്രമേ കാല്‍നട യാത്രക്കാരുടെ പ്രയാസങ്ങള്‍ അറിയുകയുള്ളൂ. പത്രമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും പശുപുരാണത്തെക്കുറിച്ച് ഒരു പരമ്പര തന്നെ പ്രസിദ്ധീകരിക്കാന്‍ ആവശ്യമായ പരാതികള്‍ ഉണ്ട്. കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാര്‍ക്കും മാത്രമല്ല നഗരത്തിലെ വ്യാപാരികള്‍ക്കും ഭീഷണിയാണ് പശുക്കള്‍. കടയില്‍ വയ്ക്കുന്ന സാധനങ്ങള്‍ കടിച്ചുപറിച്ച് നശിപ്പിക്കുന്നതും വ്യാപകമാണ്. ഇനിയും കോര്‍പറേഷന്‍ അധികൃതര്‍ കനിഞ്ഞില്ലെങ്കില്‍ പാവം ജനങ്ങള്‍ പശുവിന്റെ മുന്നില്‍ മുട്ടുകുത്തിനില്‍ക്കേണ്ടിവരും.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്