Monday, September 21st, 2020

ഓക്സ്ഫെഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

വാക്സിന്‍ കുത്തിവെച്ചതില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്

Published On:Sep 9, 2020 | 9:56 am

ലണ്ടന്‍ : വാക്സിന്‍ കുത്തിവെച്ചതില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഓക്സ്ഫോഡ് സര്‍വ്വകലാശാല കൊറോണ വൈറസ് വാകേസിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്നുള്ള പരീക്ഷണമാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നടന്നുവന്നിരുന്നത്.
വാക്സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് മരുന്നിന്റെ പാര്‍ശ്വഫലമായാണോ അജ്ഞാതരോഗം ബാധിച്ചതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ എവിടെയുള്ള രോഗിയ്ക്കാണ് പുതിയ രോഗം സ്ഥിരീകരിച്ചതെന്നോ എന്ത് തരം രോഗമാണെന്നോ രോഗത്തിന്റെ തീവ്രതയെന്തെന്നോ പുറത്തുവിട്ടിട്ടില്ല. 30,000 ല്‍ അധികം വോളണ്ടിയര്‍മാരാണ് വിവിധയിടങ്ങളിലായി വാക്‌സിന്‍ പരീക്ഷണത്തിനുള്ളത്. ജൂലായ് 20-നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊറോണ വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

LIVE NEWS - ONLINE

  • 1
    55 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍