Friday, May 29th, 2020

കോവിഡ് : നാല് മാധ്യമപ്രവര്‍ത്തകരും രണ്ട് എസ്‌ഐമാരും നിരീക്ഷണത്തില്‍

ആര്‍.ടി. ചെക്‌ പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമടക്കം മുപ്പതോളം പേര്‍ ആദ്യഘട്ടത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലായി

Published On:Mar 23, 2020 | 9:58 am

കണ്ണൂർ: ദുബായില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി കിളിയന്തറ ചെക്‌പോസ്റ്റ് വഴി കടന്നുപോയ 12 അംഗ സംഘത്തില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇവര്‍ കടന്നുപോയ ആര്‍.ടി. ചെക്‌പോസ്റ്റില്‍ വാര്‍ത്താശേഖരണത്തിനെത്തിയ നാല് മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തിയ രണ്ട് എസ്.ഐ.മാരുള്‍പ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥരും ആര്‍.ടി. ചെക്‌ പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമടക്കം മുപ്പതോളം പേര്‍ ആദ്യഘട്ടത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലായി.

ശനിയാഴ്ച രാവിലെ 10 മണിയോടെ ടാക്സിയില്‍ കൂട്ടുപുഴ ആര്‍.ടി. ചെക്‌പോസ്റ്റിലെത്തിയ സംഘത്തില്‍ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ എത്തിയ ടാക്സിവാന്‍ 4000 രൂപ ടാക്സ് അടയ്ക്കണമെന്ന് പറഞ്ഞ് ചെക്‌പോസ്റ്റ് അധികൃതര്‍ തടയുകയായിരുന്നു. തങ്ങളുടെ കൈയില്‍ കാശില്ലെന്ന് പറഞ്ഞ് ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ സംഘത്തെ ഇവിടെയിറക്കി ഡ്രൈവര്‍ വാഹനവുമായി തിരിച്ചുപോവുകയും ചെയ്തു.

കിളിയന്തറ എക്സൈസ് ചെക്‌പോസ്റ്റില്‍ ആരോഗ്യവകുപ്പ് അധികൃതരുണ്ടെന്നും അവരെ കണ്ടതിനുശേഷംമാത്രം പോയാല്‍ മതിയെന്നും പറയുന്നതിനിടെ സംഘം ഇതുവഴി വന്ന ആഷിക് ബസ്സില്‍ കയറി. ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ ലഗേജുകളുമായി ബസ്സില്‍ ഓടിക്കയറുന്ന ഇവരെക്കണ്ട് ബഹളം വെക്കുകയും ബസ്സുകാര്‍ ഇവരെ രണ്ടുകിലോമീറ്റര്‍ ഇപ്പുറമുള്ള കിളിയന്തറ എക്സൈസ് ചെക്‌ പോസ്റ്റില്‍ ഇറക്കിവിടുകയും ചെയ്തു.

ഈസമയത്ത് ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇവരുടേതടക്കം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസും ഇവിടെ ഉണ്ടായിരുന്ന റവന്യു, ആരോഗ്യപ്രവര്‍ത്തകരും കൂടി 108 ആംബുലന്‍സ് വരുത്തിയെങ്കിലും ആംബുലന്‍സ് എത്തുന്നതിനുമുന്നേ ഇതില്‍ നാലുപേര്‍ നാട്ടില്‍നിന്ന്‌ ടാക്സിവരുത്തി അതില്‍ കയറിപ്പോയി.

കൂടാതെ നാലുപേര്‍ ആസ്പത്രിലെത്താതെ ആംബുലന്‍സ് ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഉരുവച്ചാലില്‍ ഇറങ്ങി കെ.എല്‍. 58 എബി 7815 തലശ്ശേരി ബസ്സില്‍ കയറി പോവുകയും ചെയ്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടക്കമാണ് ഇപ്പോള്‍ നിരീക്ഷണത്തിലായിരിക്കുന്നത്. കൂടാതെ ഇവര്‍ സഞ്ചരിച്ച ബസ്സുകളിലെ യാത്രക്കാര്‍ ആരെല്ലാമെന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്. ഇത്‌ ഏകദേശം 150-ഓളം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്