Friday, April 16th, 2021

വകുപ്പുകളുടെ ഏകോപനം അനിവാര്യമായ ഘട്ടം

തുടക്കത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കര്‍ണ്ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറയുമ്പോള്‍ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്കള്‍ക്ക് ഇടയാക്കുകയാണ്. സപ്തംബര്‍ മാസം ആദ്യത്തെ രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് ശരാശരി 3047 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ മാസം അവസാനമാകുമ്പോഴേക്കും ശരാശരി ആറായിരത്തോളമെത്തി. തമിഴ് നാടിനും, കര്‍ണ്ണാടകത്തിനും പുറമെ, യുപി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന എണ്ണം കുറയുകയാണ്. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമായി തുടരുന്നതു കൊണ്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യ അടിയന്തിരാവസ്ഥ വേണമെന്ന നിലപാട് … Continue reading "വകുപ്പുകളുടെ ഏകോപനം അനിവാര്യമായ ഘട്ടം"

Published On:Sep 30, 2020 | 2:57 pm

തുടക്കത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കര്‍ണ്ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറയുമ്പോള്‍ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്കള്‍ക്ക് ഇടയാക്കുകയാണ്. സപ്തംബര്‍ മാസം ആദ്യത്തെ രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് ശരാശരി 3047 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ മാസം അവസാനമാകുമ്പോഴേക്കും ശരാശരി ആറായിരത്തോളമെത്തി. തമിഴ് നാടിനും, കര്‍ണ്ണാടകത്തിനും പുറമെ, യുപി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന എണ്ണം കുറയുകയാണ്.
സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമായി തുടരുന്നതു കൊണ്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യ അടിയന്തിരാവസ്ഥ വേണമെന്ന നിലപാട് സ്വീകരിച്ചത്. പ്രതിദിന പരിശോധന ഒരു ലക്ഷത്തില്‍ എത്തിച്ച് വൈറസ് ബാധിതരെ നിരീക്ഷണത്തിലാക്കുക മാത്രമാണ് പോംവഴിയെന്നാണ് ഐഎംഎ ചൂണ്ടിക്കാട്ടുന്നത്. പരിശോധന കുറവായിട്ടു പോലും പോസിറ്റീവ് ആകുന്നവരുടെ കണക്കില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ഐഎംഎ വ്യക്തമാക്കിയപ്പോള്‍ ഇപ്പോള്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതേ സമയം തന്നെ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയ ചില കാര്യങ്ങള്‍ ഗൗരവമേറിയതുമാണ്. രോഗപ്രതിരോധത്തില്‍ ശാസ്ത്രീയമായ ഏകോപനമില്ലായ്മയാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയതെന്ന് ഐഎംഎ വിലയിരുത്തുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം അത്യന്താപേക്ഷിതമായ സന്ദര്‍ഭമാണിത്. എന്നാല്‍ പല ഘട്ടങ്ങളിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രകടമാണ്. വിവിധ കമ്മറ്റികളിലും മറ്റും ആരോഗ്യ വിദഗ്ദ്ധരുടെ സംഘടനകളെ ഉള്‍പ്പെടുത്തിയില്ലെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും, തീരുമാനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ ലാഘവത്തോടെ തള്ളിക്കളയേണ്ടതല്ലെന്നാണ് ഐഎംഎയുടെ വാദമുഖങ്ങള്‍. രോഗപകര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മ വളരെ പ്രകടമായിരുന്നു. അതുകൊണ്ടാണ് പ്രതിസന്ധികളും ഏറിയത്. ഇക്കാര്യത്തില്‍ പോരായ്മകള്‍ വന്നുചേര്‍ന്നിട്ടുണ്ടെങ്കിലും അവയും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങളില്‍ നല്ലൊരു ഭാഗം കൊവിഡ് നിഴലിലാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് ഇനിയും കൊവിഡ് പിടിപെട്ടേക്കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്. നിര്‍ണ്ണായക ദിനങ്ങളിലൂടെയാണ് രാജ്യവും പ്രത്യേകിച്ച് കേരളവും മുന്നോട്ട് പോകുന്നത്. ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ പുതിനായിരത്തിന് മുകളില്‍ പോകുമെന്നാണ് സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഈ സാഹചര്യമാണ് ചില കടുത്ത നിയന്ത്രണങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐഎംഎയും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളും ഒപ്പം സര്‍ക്കാരിന്റെ തീരുമാനങ്ങളും അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

 

LIVE NEWS - ONLINE

 • 1
  6 days ago

  രാജ്യത്ത് കോവിഡ് അതിരൂക്ഷം

 • 2
  6 days ago

  വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

 • 3
  6 days ago

  ശബരിമല നട ഇന്ന് തുറക്കും

 • 4
  7 days ago

  ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

 • 5
  1 week ago

  കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

 • 6
  1 week ago

  24 മണിക്കൂറിനിടെ 1,31,968 പേർക്ക് കോവിഡ്

 • 7
  1 week ago

  തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

 • 8
  1 week ago

  മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം

 • 9
  1 week ago

  മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു