Friday, September 25th, 2020

ജമ്മുവിലും മഹാരാഷ്‌ട്രയിലും ഓരോ കോവിഡ് മരണം;ഇന്ത്യയില്‍ മരണസംഖ്യ 15 ആയി

ആകെ മരിച്ചവരുടെ എണ്ണം 15 ആയി. രോഗബാധിതരുടെ എണ്ണം 608 ആകുകയും ചെയ്തിട്ടുണ്ട്

Published On:Mar 26, 2020 | 11:24 am

ശ്രീനഗർ : കൊറോണ വൈറസ് മഹാമാരിയെ തുടര്ന്ന് രാജ്യത്ത് രണ്ടു മരണം കൂടി.ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോര്ട്ട് ചെയ്തു. ജമ്മു കശ്മീരില് 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്പൂര സ്വദേശിയാണ്.

മതപ്രബോധകനായിരുന്ന ഇയാള് ഡല്ഹി, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുമ്ബാണ് ഇയാള്ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള് ഇയാള് മറച്ചുവെച്ചതായും അധികൃതര് അറിയിച്ചു. ഇയാളുമായി ബന്ധം പുലര്ത്തിയ നാല് പേര്ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള് ഇയാള്ക്കു നേരത്തെയുണ്ടായിരുന്നു. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള് മരിച്ചത്. ഇയാളുടെ വിശദാംശങ്ങള് ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 15 ആയി. രോഗബാധിതരുടെ എണ്ണം 608 ആകുകയും ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    18 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    3 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    3 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    5 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    5 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു