Monday, May 25th, 2020

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്

Published On:May 23, 2020 | 5:20 pm

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ 4 പേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേർക്കും കോട്ടയം ജില്ലയിലെ 2 പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്.
ഇതിൽ 18 പേർ വിദേശത്ത് നിന്നും വന്നവരും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവരിൽ 3 പേർ പാലക്കാട് ജില്ലയിലുള്ളവരും 2 പേർ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

LIVE NEWS - ONLINE

  • 1
    9 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    12 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    14 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    16 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    18 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    18 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    18 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    18 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്