Friday, May 29th, 2020

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 125,000 കടന്നു

24 മണിക്കൂറിനിടെ ഇന്ത്യയിൽ 6654 പോസിറ്റീവ് കേസുകളും 137 മരണവുമാണ് റിപ്പോർട്ട് ചെയ്തത്

Published On:May 23, 2020 | 9:52 am

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 125,000 കടന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 6654 പോസിറ്റീവ് കേസുകളും 137 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം 125101 ആയി. മരണസംഖ്യ 3720 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 69597 ആണ്. 51784 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 44000 കടന്നു. 24 മണിക്കൂറിനിടെ 2940 പോസിറ്റീവ് കേസുകളും 63 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ 44582ഉം മരണം 1517ഉം ആയി. മുംബൈയിൽ 1751 പേർ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചു.
ധാരാവിയിൽ 53 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 786 കേസുകളിൽ 569ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 14,753 ആയി. 98 പേർ മരിച്ചു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 13000 കടന്നു. 24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 275 പുതിയ കേസുകൾ. 26 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്