Friday, May 29th, 2020

കൊവിഡ് പ്രതിരോധത്തില്‍ സാലറി ചാലഞ്ചുമായി സര്‍ക്കാര്‍; സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച

ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Published On:Mar 30, 2020 | 1:05 pm

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ആവശ്യം. ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

എന്‍.ജി.ഒ അസോസിയേഷന്‍,എന്‍.ജി.ഒ യൂണിയന്‍, എന്‍.ജി.ഒ സംഘം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും തയ്യാറാകണമെന്നുള്ള ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

സ്ഥിരവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിലേക്ക്് നല്‍കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കണം.
നിര്‍ബന്ധിതമായി ആരില്‍ നിന്നും പണം വാങ്ങരുതെന്നും എന്നാല്‍ എല്ലാവരും കാര്യമായ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്