Thursday, September 24th, 2020

കോവിഡ് 19: രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കേരളം ഒന്നാമത്

രോഗംഭേദമാകുന്നവരുടെ കണക്കില്‍ ആഗോള ശരാശരിയേക്കാള്‍ പിന്നിലാണ് ഇന്ത്യ

Published On:Apr 24, 2020 | 2:02 pm

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് മഹാമാരിയില്‍ നിന്നും രോഗമുക്തി നേടിയവരുടെ നിരക്കില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ബഹുദൂരം മുന്നില്‍. 73.74 ശതമാനമാണ് കേരളത്തിലെ രോഗമുക്തരായവരുടെ നിരക്ക്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 40.63 %, കര്‍ണാടകയില്‍ 31.82 %, തെലങ്കാനയില്‍ 20.52 %, ആന്ധ്രപ്രദേശില്‍ 14.76 % എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ നിരക്ക്. അതേസമയം , രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ഡല്‍ഹിയില്‍ 32.2 ശതമാനം പേര്‍ സുഖംപ്രാപിച്ചിട്ടുണ്ട്.

രോഗമുക്തി നേടുന്നവരുടെ എന്നതില്‍ കുറവ് രേഖപ്പെടുത്തുന്നത് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. ഇവിടെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 15 ശതമാനത്തിനും താഴെയാണ്.

അതേസമയം, രോഗംഭേദമാകുന്നവരുടെ കണക്കില്‍ ആഗോള ശരാശരിയേക്കാള്‍ പിന്നിലാണ് ഇന്ത്യ. 27.35 ശതമാനമാണ് ആഗോള ശരാശരി. ഇന്ത്യയില്‍ 19.9 ശതമാനമാണ്. ചൈനയില്‍ 93.24 ശതമാനവും ജര്‍മനിയില്‍ 68.53 ശതമാനവുമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. അതേസമയം, യുഎസില്‍ ഇത് 9.90 ശതമാനം മാത്രമാണ്.

LIVE NEWS - ONLINE

  • 1
    6 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 2
    8 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 3
    27 mins ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 4
    32 mins ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 5
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 6
    16 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 7
    17 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 8
    17 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു

  • 9
    18 hours ago

    പാളയം മാര്‍ക്കറ്റും അടക്കുന്നു: 233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു