ആകെ മരിച്ചവരുടെ എണ്ണം 1,37,139 ആയി
ആകെ മരിച്ചവരുടെ എണ്ണം 1,37,139 ആയി
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 94,31,692 ആയി. 443 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 1,37,139 ആയി. ഇതുവരെ 88,47,600 പേരാണ് കോവിഡ് മുക്തി നേടിയത്.