Saturday, May 30th, 2020

മനോഹരമായ ഒരു കവര്‍ സോങ്ങുമായി സരയുവും ജീനു നസീറും

പ്രളയകാലത്തെ മറക്കാം നഷ്ടമായതെല്ലാം തിരിച്ചു പിടിക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ജീനു തന്റെ ഗാനം പങ്കുവച്ചിരിക്കുന്നത്

Published On:Aug 31, 2018 | 2:55 pm

മനോഹരമായ ഒരു കവര്‍ സോങ്ങുമായി നടി സരയുവും അവതാരകയും ഗായികയുമായ ജീനു നസീറും. താനേ തിരിഞ്ഞും മറിഞ്ഞും എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഈ കൂട്ടുകാരികള്‍ എത്തുന്നത്. ഇത് സംവിധാനം ചെയ്തിരിക്കുന്നത് സരയുവുാണ്. ഗാനം പാടി അഭിനയിച്ചിരിക്കുന്നത് ജീനുവും
പ്രളയകാലത്തെ മറക്കാം നഷ്ടമായതെല്ലാം തിരിച്ചു പിടിക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ജീനു തന്റെ ഗാനം പങ്കുവച്ചിരിക്കുന്നത്. സരയുവിനാണ് ഗാനം സമര്‍പ്പിച്ചിരിക്കുന്നത്. ഒന്നിന്റെ അവസാനത്തിലാണു മറ്റൊന്ന് തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ആ നശിച്ച പ്രളയകാലം നമുക്കു മറക്കാം. നഷ്ടമായതെല്ലാം നമുക്ക് തിരിച്ചു പിടിക്കണം. ഇതൊരു പുതിയ ചുവടുവെപ്പാണ്. സരയൂവിനോടു പ്രത്യക നന്ദിയൊന്നും പറയുന്നില്ല. പക്ഷെ, ഈ ഗാനം സംവിധായികയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ജീനു ഫേസ്ബുക്കില്‍ കുറിച്ചു.
വിഡിയോ പങ്കുവച്ചുകൊണ്ടു സരയൂ ഫെയ്സ്ബുക്കില്‍ കുറിച്ചു. മറ്റുള്ളവര്‍ക്ക് ചെറുതെന്ന് തോന്നുന്ന, ഞങ്ങളുടെ വല്യ സന്തോഷങ്ങളാണ് ഇതൊക്കെ. പാടാനുള്ള കഴിവും പകര്‍ത്താനുള്ള മോഹവും കൂട്ടുചേര്‍ന്ന് ഇങ്ങനെ ഒരു ശ്രമം. ഒരു പെണ്ണിന്റെ വട്ടുകള്‍ മനസിലാക്കാന്‍ മറ്റൊരു പെണ്ണിനെ പറ്റൂ. ജീനു നസീര്‍ നീ വല്യ ആകാശങ്ങള്‍ കീഴടക്കാന്‍ പോകുന്നതേയുള്ളു

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്