Tuesday, November 19th, 2019

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ല: ഡിജിപി

കേസന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥര്‍ തുടരുന്നതില്‍ തെറ്റില്ല

Published On:Jun 21, 2019 | 11:38 am

തിരു: സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ എസ്പിയുമായി സംസാരിക്കുമെന്നും ഡിജിപി പറഞ്ഞു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥര്‍ തുടരുന്നതില്‍ തെറ്റില്ലെന്നും ഡിജിപി വ്യക്തമാക്കി. കുറ്റപത്രം നല്‍കുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടരുമെന്ന് കണ്ണൂര്‍ എസ്പിയും വ്യക്തമാക്കിയിട്ടുണ്ട്.
നസീറിനെതിരായ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി സിഐയും എസ്‌ഐയും ഇന്ന് ചുമതല ഒഴിയുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ മാറ്റമെന്നായിരുന്നു ആരോപണം.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    10 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    13 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    13 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    17 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    17 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    17 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    18 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    18 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു