Wednesday, January 29th, 2020

കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

സെക്രട്ടറി പറയുന്നതിന് മുമ്പ് മേയറുടെ റൂളിംഗ്

Published On:Jul 16, 2019 | 12:54 pm

കണ്ണൂര്‍: കോര്‍പറേഷന്‍ സെക്രട്ടറിയുടെ നാവിന് കൂച്ചുവിലങ്ങിടുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ ബഹളം. ബങ്ക് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചചെയ്യുന്നതിനിടയിലാണ് മേയറുടെ റൂളിംഗ്. തുടര്‍ന്ന് പ്രതിപക്ഷ ബഹളവുമുണ്ടായി.
പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ സെക്രട്ടറി എഴുന്നേല്‍ക്കുമ്പോഴേക്കും മേയര്‍ അജണ്ടയുടെ നടപടികള്‍ അവസാനിപ്പിച്ച് റൂളിംഗ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബഹളം വെച്ചത.്
പത്താമത്തെ അജണ്ടയായ ബങ്ക് ലൈസന്‍സ് പുതുക്കി അനുവദിക്കലും അജണ്ട കഴിഞ്ഞ് പതിനാലാമത്തെ ചര്‍ച്ച ചെയ്യുമ്പോഴും സെക്രട്ടറി മറുപടി പറയണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുകയായിരുന്നു. മേയറുടെ റൂളിംഗിന് ശേഷം സെക്രട്ടറിക്ക് സംസാരിക്കാന്‍ പറ്റില്ലെന്ന ചട്ടം ഭരണപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മുന്‍ ഡപ്യൂട്ടി മേയര്‍ സി സമീര്‍ ചട്ടം ശരിയാണെങ്കിലും ഇത് കൗണ്‍സിലര്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കലാണ്. സെക്രട്ടറിയുടെ മറുപടി കേള്‍ക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് അവകാശമുണ്ട്. അല്ലാതെ മേയര്‍ റൂളിംഗ് പുറപ്പെടുവിക്കുകയല്ല വേണ്ടതെന്നും സി സമീര്‍ പറഞ്ഞു.
അതിനിടെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സമയം കൂടുതല്‍ അപഹരിച്ചത് അനധികൃത ബങ്കുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാര്‍ക്കുകളുടെ നവീകരണ അജണ്ട വന്നപ്പോഴും നഗരത്തിലെ ബങ്കുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെ കുറിച്ചുള്ള അജണ്ടകള്‍ ചര്‍ച്ചക്ക് വന്നപ്പോഴും ബങ്കുകളില്‍ അനധികൃതമേത്, ഇതിനെതിരെയുള്ള നടപടികള്‍ എന്തൊക്കെ എന്ന വിഷയമാണ് കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിതെളിയിച്ചത്.
പാര്‍ക്ക് നവീകരണവുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചക്ക് വന്നപ്പോള്‍ ഇടത്പക്ഷ സ്വതന്ത്രന്‍ തൈക്കണ്ടി മുരളീധരനാണ് അനധികൃത ബങ്കുകളെ കുറിച്ച് തുടക്കം കുറിച്ചത്. പാര്‍ക്കുകള്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിക്കുമ്പോള്‍ ഗുണമുണ്ടാവുന്നത് കോര്‍പറേഷനല്ലെന്നും പാര്‍ക്കുകളിലും പാര്‍ക്കുകള്‍ക്ക് സമീപത്തുമുള്ള അനധികൃത ബങ്കുകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അധികൃത ബങ്കുകളുടെ ലിസ്റ്റ് തരണമെന്നാവശ്യം നേരത്തെ ഉന്നയിച്ചിരുന്നുവെങ്കിലും ഇതുവരെയായിട്ടും ലഭിച്ചില്ലെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും തൈക്കണ്ടി മുരളീധരന്‍ പറഞ്ഞു. ചാല ബൈപ്പാസിലെ അനധികൃത ബങ്കുകള്‍ കാരണം വാഹനാപകടങ്ങള്‍ വ്യാപകമാവുകയാണ്. തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വേണ്ടി വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുന്നത് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുകയാണ്. അതിനാല്‍ അനധികൃത തട്ടുകടകള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണം.
തുടര്‍ന്ന് താഴെചൊവ്വ ഡിവിഷന്‍ കൗണ്‍സിലര്‍ എ ഷഹീദയും ചാല ബൈപ്പാസിലെയും കാപ്പാട് റോഡിലെയും അനധികൃത തട്ടുകടകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. താഴെചൊവ്വയിലെ മത്സ്യമാര്‍ക്കറ്റ് കാരണം വൈകുന്നേരങ്ങളില്‍ ഇവിടെ കനത്ത ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ടെന്നും ഇതിനെതിരെയും നടപടി വേണമെന്ന് ഷഹീദ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ പരിധിയിലെ ജെ എസ് പോള്‍ ജംഗ്ഷനിലെ ബങ്കിന് ലൈസന്‍സ് പുതുക്കി കൊടുക്കണമെന്നുള്ള അജണ്ട ചര്‍ച്ചക്ക് വന്നപ്പോള്‍ പ്രതിപക്ഷാംഗങ്ങളും ഭരണപക്ഷാംഗങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞു.
കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് അടച്ചുപൂട്ടിയ ബങ്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജണ്ട. ആരോഗ്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഫയല്‍ കാണാനില്ലെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ മുന്‍ ഡപ്യൂട്ടി മേയര്‍ സി സമീര്‍ പ്രതികരിച്ചു. കൗണ്‍സില്‍ യോഗത്തിന് മുമ്പാകെ ഫയല്‍ പോലും കാണാതെ എങ്ങിനെയാണ് ഈ വിഷയം ചര്‍ച്ച ചെയ്യുക. നഗരസഭാ ഭരണകാലത്ത് നിയമപ്രകാരമാണ് ബങ്കുകള്‍ അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ എല്ലായിടങ്ങളിലും അനധികൃത ബങ്കുകള്‍ നിരന്നിരിക്കുകയാണെന്നും സമീര്‍ പറഞ്ഞു.
ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, അഡ്വ. ടി ഒ മോഹനന്‍, എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, വെള്ളോറ രാജന്‍, എം ശഫീഖ്, ആര്‍ രഞ്ചിത്ത്, അഡ്വ. ഇന്ദിര, അഡ്വ. ലിഷ ദീപക്, സാഹിന മൊയ്തീന്‍, കെ പ്രമോദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

 

LIVE NEWS - ONLINE

 • 1
  9 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  9 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  11 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  11 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  13 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  14 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  14 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  14 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  14 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി