Saturday, December 14th, 2019

കോര്‍പറേഷന്‍ അവിശ്വാസ പ്രമേയം; ഭരണപക്ഷം ഒരുങ്ങി

കോണ്‍ഗ്രസ്സും ലീഗും ഭരണം പങ്കിട്ടെടുക്കാന്‍ നേരത്തെ തന്നെ ധാരണയായിട്ടുണ്ട്.

Published On:Aug 13, 2019 | 10:22 am

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ഭരണപക്ഷം ഒരുങ്ങി. ഈമാസം 17നാണ് അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. അന്ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം തുടങ്ങി.
എല്‍ ഡി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. അവിശ്വാസ പ്രമേയം പരാജയപ്പെടുത്താനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. മുഴുവന്‍ കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കൃത്യമായി എത്തിയിരിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ആദ്യ അജണ്ട. ഇതിന്റെ ഭാഗമായി മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും മുന്നണി നേതൃത്വം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മേയര്‍, ഡപ്യൂട്ടി മേയര്‍, എം വി ജയരാജന്‍, എന്‍ ചന്ദ്രന്‍, വെള്ളോറ രാജന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ എല്‍ ഡി എഫിന് 26 അംഗങ്ങളുടെ പിന്തുണയാണുള്ളത്. നേരത്തെ 27 അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ എടക്കാട് വാര്‍ഡിലെ കൗണ്‍സിലര്‍ ഒരാഴ്ചമുമ്പ് മരിച്ചതോടെ ഇടത് കൗണ്‍സിലര്‍മാരുടെ എണ്ണം 26 ആയി ചുരുങ്ങി. യു ഡി എഫിന് 27 അംഗങ്ങളുടെ പിന്തുണയുണ്ട്. യു ഡി എഫ് വിമതനായി മത്സരിച്ച് ജയിച്ച പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് നിലവില്‍ എല്‍ ഡി എഫ് കോര്‍പറേഷന്‍ ഭരിക്കുന്നത്. രാഗേഷ് യു ഡി എഫ് പക്ഷത്തേക്ക് ചേക്കേറാന്‍ തയ്യാറായതോടെയാണ് കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. ഒരാഴ്ച മുമ്പ് തന്നെ യു ഡി എഫ് നേതൃത്വം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് കൊടുത്തിരുന്നു. നിലവിലുള്ള സാഹചര്യത്തില്‍ പി കെ രാഗേഷ് മാറി നിന്നാല്‍ യു ഡി എഫിന് ജയിക്കാനാവും. അതേസമയം പി കെ രാഗേഷ് ഇടത് പക്ഷത്തോടൊപ്പം നിന്നാല്‍ ഇരുമുന്നണികള്‍ക്കും 27 അംഗങ്ങളുടെ പിന്തുണയുണ്ടാകും. അങ്ങനെ വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ഭരണം നിശ്ചയിക്കുക. അതേസമയം പി കെ രാഗേഷിന്റെ പിന്തുണ യു ഡി എഫ് നേതൃത്വം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. ഗള്‍ഫിലുള്ള ലീഗ് കൗണ്‍സിലറെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തിവരുന്നു. 16-ാം തിയ്യതിയോടെ തന്നെ ഈ കൗണ്‍സിലര്‍ നാട്ടിലെത്തുമെന്ന ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കോര്‍പറേഷനില്‍ ഭരണം ലഭിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സും ലീഗും ഭരണം പങ്കിട്ടെടുക്കാന്‍ നേരത്തെ തന്നെ ധാരണയായിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    37 mins ago

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

  • 2
    42 mins ago

    സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

  • 3
    46 mins ago

    പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

  • 4
    49 mins ago

    നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

  • 5
    1 hour ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 6
    1 hour ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 7
    1 hour ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 8
    1 hour ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

  • 9
    1 hour ago

    മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍