Thursday, April 2nd, 2020

കൊറോണ; ആവശ്യമെങ്കില്‍ പള്ളികള്‍ അടച്ചിടുമെന്ന് സൗദി

മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാത്ത ഇമാമുമാര്‍ക്കെതിരേ നടപടി സ്വീകരിക്കും.

Published On:Mar 16, 2020 | 10:14 am

റിയാദ്: കൊറോണ(കോവിഡ്19) വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുനന്മയുടെ ഭാഗമായി ആവശ്യമെങ്കില്‍ രാജ്യത്തെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടുമെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ്.
പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ പള്ളികളിലേക്ക് നിസ്‌കാരങ്ങള്‍ക്ക് പോകരുതെന്നാണ് ഇസ്‌ലാമിക പണ്ഡിതന്മാരുടെ നിലപാട്. രോഗം പടരുമോ എന്ന ഭയമുള്ളവരും പള്ളികളിലേക്ക് പോവേണ്ടതില്ലെന്നും അത്തരക്കാര്‍ക്ക് വീടുകളില്‍വെച്ച് നിസ്‌കരിക്കാവുന്നതാണെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാത്ത ഇമാമുമാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് മുന്നറിയിപ്പ് നല്‍കി.

 

 

LIVE NEWS - ONLINE

  • 1
    1 min ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 2
    35 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 3
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 5
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 6
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 7
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 8
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 9
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ