Thursday, September 24th, 2020

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ കൊറോണയെ നേരിടാമെന്ന് സച്ചിന്‍: വീഡിയോ

വീഡിയോ സച്ചിന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്

Published On:Mar 19, 2020 | 10:43 am

കോവിഡ് 19 ഭീതിപരത്തി പടരുന്ന സാഹചര്യത്തില്‍ കായികമേഖലയിലെ വിവിധ താരങ്ങള്‍ ബോധവല്‍ക്കരണവും കൊറോണക്കെതിരായ പലവിധ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നു തന്നെ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും കെ.എല്‍ രാഹുലും വി.വി.എസ് ലക്ഷ്മണും അടക്കമുള്ളവര്‍ കോവിഡ് 19 പ്രതിരോധസന്ദേശങ്ങള്‍ പങ്കുവെച്ചിനും.

കൊറോണ കാലത്ത് എങ്ങനെ സുരക്ഷിതമായിരിക്കാന്‍ കൈ കഴുകുന്നതിന്റെ പ്രാധാന്യം കൈ കഴുകുന്ന വീഡിയോയിലൂടെ സച്ചിന്‍ വിശദീകരിച്ചിരുന്നു. കൊറോണക്കെതിരായ സന്ദേശം കൂടുതല്‍ പേരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേണ മന്ത്രാലയവുമായി ചേര്‍ന്ന് തയ്യാറാക്കിയ ഈ വീഡിയോ സച്ചിന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

 ഇപ്പോഴിതാ കോവിഡ് 19നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ നേരിടാമെന്ന് സച്ചിന്‍ ആരാധകരോട് പറഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലായിരുന്നു സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റിനേയും ലോകം നേരിടുന്ന കൊറോണയുടെ ടെസ്റ്റിനേയും ചേര്‍ത്തുവെച്ചത്.

അപരിചിതമായ സാഹചര്യങ്ങളെ ബഹുമാനത്തോടെ പ്രതിരോധിച്ചാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ അതിജീവിക്കാറ്. ക്ഷമയുടെ മൂല്യം അത് നിങ്ങളെ പഠിപ്പിക്കും. പിച്ചിനെക്കുറിച്ച് ധാരണയില്ലെങ്കിലോ ബൗളര്‍മാര്‍ ഗംഭീരമായി പന്തെറിയുമ്പോഴോ നമ്മള്‍ പ്രതിരോധിക്കാറാണ് പതിവ്- സച്ചിന്‍ പറയുന്നു.

വ്യക്തിപരമായ മികവുകള്‍ ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ ക്രിക്കറ്റിന്റെ മറ്റു ഫോര്‍മാറ്റുകളിലാണ് ഗുണം ചെയ്യാറ്. ഒത്തൊരുമിച്ചുള്ള പരിശ്രമങ്ങളേ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാറുള്ളൂ. ഏതെങ്കിലും ബാറ്റ്‌സ്മാന് എളുപ്പത്തില്‍ കളിക്കാന്‍ സാധിക്കുന്ന ഓവറുകള്‍ കൂടുതല്‍ ലഭിക്കുകയും അയാള്‍ അത് മുതലാക്കുകയും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതിരിക്കുകയും ചെയ്താല്‍ ടീമിന് പ്രത്യേകിച്ച് ഗുണമുണ്ടാകില്ല. അയാളുടെ സ്‌കോര്‍ മികച്ചതായാല്‍ പോലും ടീം തകരും. ഇത് നമുക്ക് എല്ലാവര്‍ക്കും പാഠമാണ്.

ഈ കൊറോണ കാലത്ത് വ്യക്തികളെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നമ്മള്‍ കണക്കിലെടുത്തേ മതിയാവൂ. നമുക്ക് ഒന്നിച്ചു നിന്നാല്‍ മാത്രമേ ഈ മഹാമാരിയെ നേരിടാനാകൂ. ടെസ്റ്റിലേതുപോലെ സെഷനുകളാക്കി തിരിച്ച് വേണം നമ്മള്‍ കൊറോണയേയും നേരിടാന്‍. എങ്കില്‍ അന്തിമ വിജയം നമുക്കായിരിക്കുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു.

कोरोना वायरस के समय में नियमों का पालन करना हमारी जिम्मेदारी है।‬

एक नागरिक के तौर पर हमारी कुछ जिम्मेदारियां हैं।हम कुछ आसान से कदमों का पालन कर कोरोना वायरस (COVID-19) को दूर रख सकते हैं। मैं आपसे अनुरोध करता हूँ कि बुनियादी बातों का ख्याल रखें ताकि हम सभी सुरक्षित रहें। As citizens, we have to act responsibly.‬‪We could follow simple steps to keep the Corona Virus at bay.‬‪It is my request to everyone to follow basic guidelines to try our best to ensure we all stay safe. #IndiaFightsCorona Ministry of Health and Family Welfare, Government of India

Sachin Tendulkar यांनी वर पोस्ट केले मंगळवार, १७ मार्च, २०२०

LIVE NEWS - ONLINE

  • 1
    16 mins ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 2
    42 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 3
    44 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 4
    1 hour ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 5
    1 hour ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 6
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 7
    17 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 8
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 9
    18 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു