Thursday, April 2nd, 2020

ബസില്‍ സീറ്റ് പിടിക്കാന്‍ ‘കൊറോണാഭീഷണി’; പോലീസെത്തി യുവാവിനെ ആശുപത്രിയിലാക്കി

യാത്രക്കാര്‍ മുള്‍മുനയിലായി

Published On:Mar 18, 2020 | 10:45 am

താമരശ്ശേരി: ബസില്‍ തന്റെ സീറ്റില്‍ ആരും ഇരിക്കാതിരിക്കാന്‍ കൊറോണയെ ഉപയോഗിച്ച കര്‍ണാടക സ്വദേശി വെട്ടിലായി. ഇയാള്‍ പറഞ്ഞത് വിശ്വസിച്ച യാത്രക്കാര്‍ മുള്‍മുനയിലായി. കോഴിക്കോട്-മൈസൂരൂ റൂട്ടില്‍ ചൊവ്വാഴ്ച രാവിലെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. ബസിലാണ് കൊറോണഭീതിയുടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ബസ് കൊടുവള്ളി കഴിഞ്ഞശേഷം അതേസീറ്റില്‍ ഇരിക്കാന്‍ വന്ന ആളോട് കര്‍ണാടക സ്വദേശിയായ യുവാവ് പറഞ്ഞു- ”എനിക്ക് കൊറോണയാണ്. മാറിയിരുന്നോ.” ഭയന്ന യാത്രക്കാരന്‍ ഉടന്‍ ബഹളംവെച്ച്‌ കണ്ടക്ടറെ അറിയിച്ചു. മറ്റു യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി.

ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക്. ‘കോറോണക്കാരനെ’ ഇറക്കി ബസ് യാത്ര തുടര്‍ന്നു. യാത്രക്കാരുടെ ആധി എന്നിട്ടും മാറിയില്ല. പോലീസുകാരും അങ്കലാപ്പിലായി. പോലീസുകാര്‍ ഇയാളെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയില്‍ത്തന്നെ ഇയാള്‍ക്ക് ലക്ഷണങ്ങളില്ലെന്നു മനസ്സിലായി.

LIVE NEWS - ONLINE

  • 1
    19 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 2
    20 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 3
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 4
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 5
    21 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 6
    21 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 7
    21 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 8
    21 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു

  • 9
    21 hours ago

    കൊവിഡ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പരീക്ഷണമെന്ന് യു.എന്‍