Thursday, April 2nd, 2020

ലോകത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 18804 ആയി

ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുകയാണ്

Published On:Mar 25, 2020 | 9:34 am

 കോവിഡ് 19 ബാധിച്ച മരിച്ചവരുടെ എണ്ണം ലോകത്ത് 18804 ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 743 പേരാണ്. അമേരിക്കയിലും അതിവേഗം വൈറസ് പടരുകയാണ്.

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. 197 രാജ്യങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി പതിമൂവായിരത്തിലധികം ആളുകളാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായി ചൈനയെക്കാള്‍ ഇരട്ടി മരണസംഖ്യയാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 740 കടന്നു. അതേസമയം ചൈനയില്‍ ഇന്നലെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല, ഏപ്രില്‍ 4 ന് ചൈനയിലെ ലോക്ഡൌണ്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് സൂചന. അമേരിക്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, ചൈനക്കും ഇറ്റലിക്കും പുറമെ കോവിഡ് എന്ന മഹാമാരിയുടെ കേന്ദ്രമായി അമേരിക്ക മാറാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രശസ്ത അമേരിക്കന്‍ നാടകകൃത്തായ ടെറന്‍സ് മെക്നാലി കോവിഡ‍് ബാധിച്ച് മരിച്ചു. സ്പെയിന്‍, ജര്‍മനി, ഇറാന്‍, ഫ്രന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്

LIVE NEWS - ONLINE

  • 1
    19 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 2
    20 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 3
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 4
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 5
    21 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 6
    21 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 7
    21 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 8
    21 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു

  • 9
    21 hours ago

    കൊവിഡ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പരീക്ഷണമെന്ന് യു.എന്‍