Thursday, April 2nd, 2020

ഒമാനില്‍ കണ്ണൂര്‍ സ്വദേശിക്കും ബ്രി്ട്ടനില്‍ മലയാളി നഴ്‌സിനും കോവിഡ്

മാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു

Published On:Mar 20, 2020 | 10:08 am

മസ്‌കത്ത്:  ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാര്‍ച്ച് പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ എത്തിയത്.
16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കി പരിശോധനാ സാമ്പിളുകള്‍ എടുത്തിരുന്നു. ഇന്നലെയാണ് രോഗ വിവരം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ ഒമാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ഇതു വരെ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.
അതിനിടെ ബ്രിട്ടനില്‍ മലയാളി നഴ്‌സിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് രോഗം. ബ്രിട്ടനില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച് 44 പേരാണ് മരിച്ചത്. ഇതോടെ കോവി!ഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 144 ആയി.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 2
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 3
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 4
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 5
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 6
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 7
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 8
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 9
    22 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു