Wednesday, February 26th, 2020

കൊറോണ മരണനിരക്ക് കുതിക്കുന്നു

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും നഗരത്തില്‍ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

Published On:Feb 13, 2020 | 9:13 am

വുഹാന്‍:  ചൈനയില്‍ പിടിതരാതെ കൊറോണ മരണനിരക്ക് കുതിക്കുന്നു. ബുധനാഴ്ച വുഹാനില്‍ 242 പേര്‍ കൂടി മരിച്ചതോടെ ചൈനയിലെ മരണനിരക്ക് 1350ന് മുകളിലെത്തി. 14,840 പുതിയ കേസുകളില്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയതായി സൂചനയുണ്ട്. ഇതില്‍ 48,000 കേസുകളില്‍ വുഹാനിലാണ്.
അതേസമയം, വിദേശത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി. ഫിലിപ്പീന്‍സില്‍ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജപ്പാനില്‍ 203 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ കഴിയുന്നവരാണ്. കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇതിനിടെ, കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്19 എന്നാക്കി. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരങ്ങളില്‍ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും നഗരത്തില്‍ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പുതുവര്‍ഷ അവധിക്കുശേഷം ആളുകള്‍ ജോലിയിലേക്കു മടങ്ങിയെത്തുന്‌പോള്‍ വൈറസ് പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണു നടപടി.

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി