Thursday, December 12th, 2019

കോപയില്‍ ഉറൂഗ്വേയെ സമനിലയില്‍ പിടിച്ച് ജപ്പാന്‍

സമനിലയായെങ്കിലും ആദ്യ മല്‍സരം ജയിച്ച ഉറൂഗ്വെ ഗ്രൂപ്പ് സിയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.

Published On:Jun 21, 2019 | 9:37 am

ബെലോ ഹൊറിസോണ്ടെ: കോപ അമേരിക്കയില്‍ ഉറൂഗ്വേയെ സമനിലയില്‍ പിടിച്ച് ജപ്പാന്‍. ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ അടിച്ചു. മുന്‍ ചാമ്പ്യന്മാരെ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് ജപ്പാന്‍ പുറത്തെടുത്തത്.
25-ാം മിനിറ്റില്‍ ജപ്പാന് വേണ്ടി കോജി മിയോഷി ആദ്യ ഗോള്‍ നേടി. ലീഡ് നേടി മുന്നേറിയ ജപ്പാനെതിരെ ഏഴ് മിനിട്ടിനുള്ളില്‍ ഉറൂഗ്വെക്ക് പെനാല്‍റ്റി ലഭിച്ചു. ലൂയിസ് സുവാരസിന്റെ മികച്ച കിക്കില്‍ ജപ്പാന്‍ വല കുലുക്കി ഉറൂഗ്വെ സമനില നേടി.
രണ്ടാം പകുതിയില്‍ 59-ാം മിനിട്ടില്‍ ജപ്പാന്റെ കോജി മിയോഷി വീണ്ടും ഉറൂഗ്വെ വല ചലിപ്പിച്ചു. എന്നാല്‍, ഏഴ് മിനിട്ടിനുള്ളില്‍ ജോസ് ജിമെനെസിലൂടെ ഉറൂഗ്വെ ഗോള്‍ മടക്കി സമനില നേടി.
സമനിലയായെങ്കിലും ആദ്യ മല്‍സരം ജയിച്ച ഉറൂഗ്വെ ഗ്രൂപ്പ് സിയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു. ഗ്രൂപ്പില്‍ നാല് പോയിന്റ് നേടിയ ഉറൂഗ്വെ ഒന്നും മൂന്ന് പോയിന്റ്് നേടിയ ചിലി രണ്ടും ഒരു പോയിന്റ് നേടിയ ജപ്പാന്‍ മൂന്നും സ്ഥാനത്താണ്.

 

LIVE NEWS - ONLINE

  • 1
    11 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 2
    12 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 3
    1 hour ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 4
    1 hour ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 5
    2 hours ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 6
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 7
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 8
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 9
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍