Friday, November 15th, 2019

കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം ബ്രസീലിന്

പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ചാംപ്യന്മാരായത്

Published On:Jul 8, 2019 | 7:30 am

മാരക്കാന: കോപ്പ അമേരിക്ക കിരീടത്തില്‍ ഒന്‍പതാം വട്ടം മുത്തമിട്ട് ബ്രസീല്‍. മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ചാംപ്യന്മാരായത്. എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജെസ്യൂസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ക്യാപ്റ്റന്‍ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു 44ാം മിനിറ്റില്‍ പെറുവിന്റെ ഗോള്‍. ഇക്കുറി കോപ്പയില്‍ ബ്രസീല്‍ വഴങ്ങിയ ഏക ഗോളും ഇതാണ്. ബ്രസീലിയന്‍ താരം എവര്‍ട്ടന്‍ മൂന്ന് ഗോളുമായി ടൂര്‍ണ്ണമെന്റിനെ ടോപ് സ്‌കോററായി. ആദ്യപകുതിയില്‍ 15ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. വലതുവിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തിലൂടെയാണ് ജെസ്യൂസ് ബ്രസീലിനെ മുന്നിലെത്തിച്ചത്.
ബോക്‌സിനു തൊട്ടുവെളിയില്‍ നിന്ന് പെറു ഡിഫറന്‍ഡറെ ഡ്രിബ്ള്‍ ചെയ്ത ശേഷം ജെസ്യൂസ് തൊടുത്ത ക്രോസ് കൃത്യമായി എവര്‍ട്ടന്റെ കാലിലെത്തി. മുന്നിലുണ്ടായിരുന്ന ഗോളിയെ കാഴ്ചക്കാരനാക്കി എവര്‍ട്ടന്‍ തന്റെ ജോലി ഭംഗിയാക്കിയതോടെ ബ്രസീല്‍ മുന്നിലെത്തി (10). പിന്നീടങ്ങോട്ട് ബ്രസീല്‍ മത്സരത്തിന്റെ ആധിപത്യം നിലനിര്‍ത്തി. അപ്രതീക്ഷിതമായാണ് പെറു സമനില ഗോള്‍ നേടിയത്. 4. 4ാം മിനിറ്റില്‍ പെറു മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ പന്ത് ബ്രസീല്‍ താരം തിയാഗോ സില്‍വയുടെ കയ്യില്‍ കൊണ്ടതിന് റഫറി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. അനുവദിക്കുകയായിരുന്നു. കിക്കെടുത്ത പെറു നായകന്‍ പൗലോ ഗ്യുറെയ്റോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 11. നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയില്‍ ബ്രസീല്‍ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം.

LIVE NEWS - ONLINE

  • 1
    7 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    10 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    11 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    12 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    14 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    14 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    14 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    15 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    15 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട