Thursday, December 12th, 2019

കോപ അമേരിക്ക; ഉറുഗ്വെ ക്വാര്‍ട്ടറില്‍

ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ജപ്പാന്‍. ഒരു പോയിന്റുള്ള ഇക്വഡോര്‍ നാലാം സ്ഥാനത്തും.

Published On:Jun 25, 2019 | 9:34 am

മാറക്കാന: എഡിന്‍സണ്‍ കവാനിയുടെ ഏകഗോളില്‍ ചിലിയെ തകര്‍ത്ത് ഉറുഗ്വെ കോപ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്‍മാരായാണ് ഉറുഗ്വെയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ചിലി നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.
82-ാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോള്‍ പിറന്നത്. ഇതോടെ ഏഴ് പോയിന്റുകളുമായി ഉറുഗ്വെ ഗ്രൂപ്പ് ചാന്പ്യന്‍മാരായി. രണ്ടാം സ്ഥാനത്തുള്ള ചിലിക്ക് ആറ് പോയിന്റാണ് ഉള്ളത്.
ഇതോടെ ഉറുഗ്വെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെറുവിനെ നേരിടും. ശനിയാഴ്ചയാണ് ക്വാര്‍ട്ടര്‍. ചിലി ക്വാര്‍ട്ടറില്‍ കോളംബിയയെ നേരിടും.
അതേസമയം ഗ്രൂപ്പ് സിയിലെ ഇക്വഡോര്‍ജപ്പാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ജപ്പാന്‍ 15-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. ഷോയ നകജിമയാണ് ജപ്പാന്റെ ഗോള്‍ സ്‌കോറര്‍. 35-ാം മിനിറ്റില്‍ എയ്ഞ്ചല്‍ മിനയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു. പിന്നിട് ഗോളിനായി ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.

 

LIVE NEWS - ONLINE

  • 1
    3 mins ago

    നടി പാര്‍വതിയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍

  • 2
    11 mins ago

    സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 3
    52 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 4
    53 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 5
    2 hours ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 6
    2 hours ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 7
    2 hours ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 8
    3 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 9
    3 hours ago

    വയനാട്ടില്‍ തീ പിടിത്തം