Monday, September 21st, 2020

കറിയില്‍ ഉപ്പ് കൂടിയോ? കുറക്കാൻ എളുപ്പവഴികളുണ്ട്

അല്‍പം ഉപ്പ് കൂടിയാല്‍ വിഷമിക്കേണ്ട. ചില പൊടിക്കൈകളോടെ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്

Published On:Sep 16, 2020 | 3:13 pm

കറിയിൽ അല്‍പം ഉപ്പ് കൂടിയാലോ പിന്നെ കറിയുടെ കാര്യം പറയുകയേ വേണ്ടല്ലോ. വായിൽ വെയ്ക്കാൻ കൊള്ളില. എന്നാല്‍ ഇനി അല്‍പം ഉപ്പ് കൂടിയാല്‍ വിഷമിക്കേണ്ട. ചില പൊടിക്കൈകളോടെ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

കറിയിലെ ഉപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിയിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം. ഗ്രേവിക്ക് ഉപ്പ് കൂടിയാല്‍ നിങ്ങള്‍ക്ക് നന്നായി അരിഞ്ഞ തക്കാളി അല്ലെങ്കില്‍ തക്കാളി സോസ് രൂപത്തിലാക്കി ചേര്‍ത്ത് കുറച്ച് മിനിറ്റ് കൂടി വേവിക്കാം. ഇതെല്ലാം കറിയിലെ ഉപ്പിനെ കുറക്കുന്ന എളുപ്പവഴികളില്‍ പെടുന്നത് തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്ന പൊടിക്കൈ ആണ് ഇത്.

കറിയില്‍ ധാരാളം ഉപ്പ് ഉണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. വിഭവത്തിലെ അധിക ഉപ്പ് തുലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പരിഹാരമാണ് വെള്ളം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഉപ്പിനെ കുറക്കുന്നു. എന്നാല്‍ കറികളില്‍ മാത്രമാണ് ഈ വിദ്യ ഫലം കാണുന്നത് എന്ന കാര്യം മറക്കരുത്. അല്ലാത്ത ഫ്രൈ, തോരന്‍ പോലുള്ളവയില്‍ ഉപ്പ് കൃത്യമായി ഇടാന്‍ തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പണി പാളും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കറികളില്‍ കൂടുതല്‍ ചേരുവകള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ കറിയിലെ ഉപ്പിന്റെ അതിപ്രസരത്തെ ഇല്ലാതാക്കി കറിക്ക് നല്ല ടേസ്റ്റ് നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. പച്ചക്കറികളാണെങ്കില്‍ അത് കൂടുതല്‍ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കറിയിലെ ഉപ്പിനെ പൂര്‍ണമായും കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം കറിയുടെ സ്വാദിനും മാറ്റ് കൂട്ടുന്നു.

ഉള്ള് അഥവാ സവാള മുറിച്ച് കറിയില്‍ ഇട്ടു കുറച്ച് മിനിറ്റിനു ശേഷം നീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നീക്കം ചെയ്യും. അതോടൊപ്പം നിങ്ങളുടെ കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനി ഉള്ളി ചേര്‍ക്കാത്ത കറിയാണ് എന്നുണ്ടെങ്കില്‍ കഴിക്കുന്നതിന് മുന്‍പായി ഉള്ളി കഷണങ്ങള്‍ എടുത്ത് മാറ്റുന്നതിന് ശ്രദ്ധിക്കണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇനി സവാള പച്ചക്ക് ഇടാന്‍ കഴിയില്ലെങ്കില്‍ വറുത്ത് കോരിയിടാവുന്നതാണ്. ഇത് കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കുന്നു.

LIVE NEWS - ONLINE

 • 1
  39 mins ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  1 hour ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  2 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  2 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  2 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  2 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  2 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  3 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  3 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍