സിപിഎമ്മിനെതിരേ വിമര്‍ശനവുമായി ഇടുക്കി സിപിഐ ജില്ലാ കമ്മിറ്റി
സിപിഎമ്മിനെതിരേ വിമര്‍ശനവുമായി ഇടുക്കി സിപിഐ ജില്ലാ കമ്മിറ്റി
തൊടുപുഴ: സിപിഎമ്മിനെതിരേ വിമര്‍ശനവുമായി ഇടുക്കി സിപിഐ ജില്ലാ കമ്മിറ്റി. ഭൂപ്രശ്നങ്ങളില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങള്‍ തൊഴുത്തില്‍ കുത്താണന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് ആരോപിച്ചു.
പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യേണ്ടതു മുന്നണിയിലും കാബിനെറ്റിലുമാണ്. കോണ്‍ഗ്രസുകാര്‍ക്കൊപ്പം സിപിഎമ്മും സിപിഐയെ കല്ലെറിയുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദികള്‍ റവന്യൂ വകുപ്പും അത് ഭരിക്കുന്ന മന്ത്രിയുമാണന്നു വരുത്തിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും സിപിഐ ജില്ലാ നേതൃത്വം ആരോപിച്ചു.
ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍മാണ നിരോധന ഉത്തരവ് ഉള്‍പ്പടെ വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെതിരെ സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയത്.